Thursday, May 15, 2008

കം റിജാല്‍

ഫോട്ടൊ..കടപ്പാട് നിതിന്‍ വാവയോട്
പണ്ട്......പതിനാലു വര്‍ഷത്തിനു മുന്‍പാണെന്ന് തോന്നുന്നു,ഒരു ഞായറാഴ്ച വൈകീട്ട് അഞ്ചരമണിക്ക് ഇന്ത്യന്‍ എയര്‍ലൈന്‍സ് ആണ്, പോയി രക്ഷപ്പെടാമെങ്കില്‍ രക്ഷപ്പെട്ടോന്നും പറഞ്ഞ് എന്നെ റാസല്‍ഖൈമയില്‍ ഉന്തിയുംതള്ളിയുമിട്ടത്.
മഴക്ക് പെയ്യണം എന്ന് തോന്നുമ്പോള്‍ പെയ്യുകയും കതിരോന്റെ ഇഷ്ടത്തിന് പ്രഭ ചൊരിയുകയും ചെയ്യുന്ന പച്ച പട്ടണിഞ്ഞ മലേഷ്യയിലെ ഏഴര കൊല്ലത്തെ പ്രവാസത്തിനു ശേഷമാണ് ഞാനീ ഊഷരഭൂമിയില്‍ കാലുകുത്തിയത്. ചുരുക്കി പറഞ്ഞാല്‍-ഊട്ടിയില്‍ നിന്നും കോയമ്പത്തൂര്‍ക്ക് വന്നതുപോലെ.അന്നത്തെ റാസല്‍ഖൈമക്ക് ഒരു നരച്ച മുഖമായിരുന്നു.
വല്ലപ്പോഴും പെയ്യുന്ന മഴ പോലെ തന്നെയാണ് റാസല്‍ഖൈമ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങുക.
അതുകൊണ്ടു തന്നെ വരുന്നവരെ സ്വീകരിക്കാനായി ധാരാളം ആളുകളുമുണ്ടാകും.

എനിയ്കുമുണ്ടായി അറിയുന്നവരും അറിയാത്തവരുമായ ഒരു കൂട്ടം.ആ കൂട്ടത്തില്‍ എന്റെ ഭാര്യയുടെ ഉപ്പയും ഉണ്ടായിരുന്നു.ആദ്യമായിട്ടാണ് ഞങ്ങള്‍ തമ്മില്‍ കാണുന്നത്...!!?
ചിലപ്പോള്‍ നിങ്ങള്‍ക്ക് തോന്നിയേക്കാം........
“അതെന്താ...ഹെ..അങ്ങനെ...?” എന്ന്.
അതൊരു കഥയാണ്.അതെഴുതാന്‍ നിന്നാല്‍ നമ്മുടെ വിഷയത്തില്‍ നിന്നും വഴുതിപ്പോകും.
അങ്ങിനെ തൊഴുതും കൈകൊടുത്തും കെട്ടിപ്പിടിച്ചും ഒരു മാതിരി കോലത്തില്‍ റൂമിലെത്തി.

ധര്‍മ്മാശുപ്പത്രീല് കട്ടിലിട്ടതുപോലായിരുന്നു അവിടം.എന്നാലും,ബോംബെയിലെ മണ്ണിര ജീവിതം പോലെ അല്ലല്ലോ എന്ന് സമാധാനിച്ചു.ഉലകം ഇത്തിരി ചുറ്റിയത് കൊണ്ട് താരതമ്യപ്പെടുത്താനൊന്നും ഞാന്‍ മിനക്കെട്ടില്ല.”വീണേടം വിഷ്ണുലോകം”

പിറ്റേ ദിവസം മുതല്‍ ശമ്പളം ചാലു ആയി. ‘മേരീസ്” എന്ന പ്രവിശ്യയിലെ പാക്കിസ്ഥാന്‍ ബസാറില്‍ ഒരു റെഡിമെയ്ഡു കട, അതായിരുന്നു എന്റെ മേച്ചില്‍ പുറം.
പേരു പാകിസ്ഥാന്‍ ബസാറാണെങ്കിലും, പാക്കിസ്ഥാനികളെ പോലെ തന്നെ ഇന്ത്യക്കാരും(മല്ലൂസ്) നിറഞ്ഞ പ്രദേശമായിരുന്നു അത്.സീസണ്‍ കച്ചവടം കഴിഞ്ഞാല്‍ പിന്നെ, എല്ലാവരും കുത്തിയിരുന്ന് ചന്തി കഴയ്ക്കും.പിന്നെ എല്ലാവരുടേയും കണ്ണുകള്‍ സ്വര്‍ണ്ണക്കടകളില്‍ വരുന്ന ഇരകളിലേക്കാണ്.
വല്ലപ്പോഴെങ്കിലും ഒരിര വീണാല്‍ അത് കിട്ടിയവന്റെ ഭാഗ്യം.എന്റെ മുതലാളിക്ക് നാലഞ്ചു കടകള്‍ ഉണ്ടായിരുന്നത് കൊണ്ട് ശമ്പളക്കാശ് കൃത്യമായി കിട്ടിപ്പോന്നു.
ബാക്കിയുള്ള സമയങ്ങളിലെല്ലാം ആരുടെയെങ്കിലും ഇറച്ചി തിന്നുകയോ പാരവയ്പോ പുതുതായി വന്നവരെ കുരങ്ങു കളിപ്പിക്കുകയോ ആകും മെയിന്‍ തൊഴില്‍.

ഒരു ദിവസം അടുത്ത കടയില്‍ ചെറിയൊരു കളവു നടന്നു.അതിനു തൊട്ടപ്പുറത്തെ കടയില്‍ ആയിരുന്നു, എന്നെ പോലെ തന്നെ പുതുതായി എത്തിയ റഷീദും ജോലി ചെയ്തിരുന്നത്.
ചുമ്മാതിരിക്കുന്ന മല്ലൂസെല്ലാം പതുക്കെ ചെക്കനെയൊന്നു സുയിപ്പാക്കം എന്ന് പദ്ധതിയിട്ടു.

“അല്ല റെസിദെ ഇജ്യന്തിനാ ആ കായി എടുത്തത്” തിരുര്‍ കാരന്‍ യാഹുക്ക ചോദിച്ചു.

“ഇങ്ങള് മുണ്ടാണ്ട് പൊയ്കോളിട്ടാ പിത്തനണ്ടാക്കാണ്ട്” റഷീദ് തിരിച്ചും,

“ഇല്ലെങ്ങായെ..ഞ്ഞിപ്പൊ പോലീസും പട്ടാളോം വന്നാ...സുയ്പാ..അതോണ്ട് പറഞ്ഞതാ..”

“ഹാ..ഒട്ടക സീഐഡി വന്നാ..റെഡ്യാ.. എന്തായാലും കുടുങ്ങും,പിടിച്ചാപിന്നെ കയ്യിആ‍ണ്ട് വെട്ടും”

റഷീദിന്റെ മട്ടും ഭാവവും കണ്ടപ്പോള്‍ യാഹുക്കാക്ക് ഹരം കൂടി,

“ഒട്ടക സീഐഡീന്ന് പറഞ്ഞാല്‍ ഇനിക്കെന്താന്നറിയോ കോയാ...”കോഴിക്കോടന്‍ കുഞ്ഞാലൂന്റെ വക,

“ആ ഒട്ടകം വന്ന് കള്ളമ്മാരെ മണം പിടിച്ചാ കണ്ടു പിടിക്കുക.എന്നിട്ട് കടയിലേക്ക് തലയിട്ടൊന്ന് നോക്കും,

അതോടെ തീര്‍ന്നു സംഗതി; എന്ന് പറഞ്ഞ് മല്ലൂസ് ടീം അവിടുന്ന് സ്ഥലം വിട്ടു.

ഉച്ചയ്ക്കുള്ള ബ്രെയ്ക്ക് വൈകിട്ട് നാലു വരെയാണ് റാസല്‍ഖൈമയില്‍.കാരണം,സൌദി നിയമമാണ് അവിടെ പാലിച്ചു പോരുന്നത്. എല്ലാ പ്രാര്‍ത്ഥനാസമയത്തും കൃത്യമായി കടകള്‍ അടച്ചിരിക്കണം.ഇത്തരം സമയങ്ങളിലാണ് ഒട്ടകങ്ങള്‍ സാധാരണ മേയാന്‍ വരിക.
അങ്ങിനെ ഉച്ചയുറക്കവും കഴിഞ്ഞ് അസര്‍ നിസ്കരിച്ച് ഒരു സുലൈമാനിയും കുടിച്ച് റഷീദ് കടയിലേക്കു പോയി.ഞങ്ങളോരോരുത്തര്‍ അവരവരുടെ കടകളിലേക്കും.

യാഹുക്കയുടെ ചിരികേട്ടാണ് കടയുടെ പുറത്തേക്ക് നോക്കിയത്.......??

റഷീദ് പാന്‍‌റ്റും കൂട്ടിപ്പിടിച്ച് തിരിപ്പിടിച്ച് ഓടുന്നതാണ് കണ്ടത്.മൂട് നനഞ്ഞ് ഓടുന്ന പുള്ളി വഴിയില്‍ ട്രാക്കും ഇട്ടിരുന്നു.പാവം റഷീദ്,ഒട്ടകം തലയിട്ട മാത്രയില്‍ പേടിച്ചിട്ട് ഒന്നും രണ്ടും ഒരുമിച്ചു പോയീത്രെ.
ഒരൊട്ടകം ആ പാവത്തിന്‍‌റ്റെ കടയില്‍ തലയിട്ടു നോക്കീത്രെ..!!?.
ചാത്തപ്പനെന്ത് “മ‌അഷറ“ എന്ന് പറഞ്ഞതു പോലെ..അലഞ്ഞ് നടക്കുന്ന ഒട്ടകത്തിനെന്തു കട...അല്ലെങ്കില്‍....,
ബസാറില്‍ അത് കൂട്ടച്ചിരിക്ക് വകയായി.

ദിവസങ്ങള്‍ ആഴ്ചകളായി.ആഴ്ചകള്‍ മാസങ്ങളായി ഞങ്ങളൊക്കെ മുറിയന്‍ അറബി സംസരിക്കാന്‍ തുടങ്ങി. കൂടുതല്‍ ഭംഗിയായി സംസാരിക്കാന്‍ പഠിക്കണം എന്നൊരാഗ്രഹം എന്‍‌റ്റെ മനസ്സില്‍ ഉള്ളതു കൊണ്ടാകണം ലോക്കത്സുമായി സംസാരിക്കാന്‍ ശ്രമിച്ചിരുന്നു.

അങ്ങിനെ ഒരു ദിവസം,ഒരു പ്രായമുള്ളൊരു “ബദൂവിയന്‍“ സ്ത്രീ കടയില്‍ സാധനം വാങ്ങാനായി വന്നു.
എന്‍‌റ്റെ മനസ്സില്‍ ഭാഷ പഠിക്കാനുള്ള ആ ആഗ്രഹം പൊടുന്നനെ പൊട്ടിമുളച്ചു,അങ്ങിനെ ഞാന്‍ അറിയാവുന്ന വിധത്തില്‍ സുഖ വിവരങ്ങള്‍ അന്വേഷിച്ചു.തൃപ്തികരമാം വിധം മറുപടി പറഞ്ഞു.എന്‍‌റ്റെ ഉള്ളില്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉരുത്തിരിഞ്ഞു.

“കം ബച്ച ഫീ ഇന്തക്ക്(എത്ര കുട്ടികളുണ്ട് നിനക്ക്)..?” ഞാന്‍ ചോദിച്ചു,

“ഇത്നാശര്‍(12)“

“ഇത്നാശറ,,,,!?;

“ഹെയ്....ലേശ്..?”(ഹും...എന്തേ)

“കം ബനാത്ത്..?”(എത്ര പെണ്‍കുട്ടികള്‍) ഞാന്‍ വിടാനുള്ള ഭാവമില്ല;

“സിത്ത”(6)

“കം റിജാല്‍...?”

ഠേ.........#8*8*്*#<`.......??????????.

ആ കിട്ടി ചണ്ണമ്മൂളി ഒന്ന്.എന്‍‌റ്റെ കണ്ണില്‍ പൊന്നീച്ച പാറി.
അമ്മച്ചി ഒന്ന് പെടച്ചതാ.....കാരണമെന്താന്നല്ലെ..?.

ഞാന്‍ ചോദിച്ചത് എത്ര ആണ്‍കുട്ടികള്‍ എന്നായിരുന്നു.പക്ഷെ പറഞ്ഞു പോയത് എത്ര പുരുഷന്മാര്‍ എന്നും...!!.എന്നു വച്ചാല്‍,ഞാന്‍ ചോദിച്ചതില്‍ അവര്‍ അര്‍ത്ഥമാക്കിയത്...എത്ര ഭര്‍ത്താക്കന്മാരുണ്ട് എന്നാണ്!!!!;

ഞാന്‍ ചോദിക്കേണ്ടിയിരുന്നത്, “കം ഔലാദ് “എന്നായിരുന്നു.ഔലാദ് ന്ന് ച്ചാല്‍ പുത്രന്മാര്‍.അതോടു കൂടി എന്‍‌റ്റെ ഭാഷാ മോഹത്തിന്‍‌റ്റെ ആ മുള ആ അമ്മച്ചി തന്നെ നുള്ളിക്കളഞ്ഞു.
പിന്നീട് ആ അമ്മച്ചി കടയില്‍ വരികയും പോവുകയും ചെയ്തിരുന്നൂ എങ്കിലും ഞാന്‍ നേരിടാറില്ലായിരുന്നു.കാരണം ആ അടിയുടെ ചൂടു കൊണ്ടും നാണക്കേടു കൊണ്ടും അതിനേക്കാളുപരി നാട്ടിലേക്ക് വണ്ടി കേറേണ്ടി വരുമോ എന്ന ഭീതിയിലും.
സ്ത്രീകളുടെ വാക്കുകള്‍ക്ക് വിലകല്‍പിക്കുന്ന രാജ്യമായതു കൊണ്ട്-
“തിരുവയ്ക്ക് എതിര്‍വായില്ല”.
കാലങ്ങള്‍ക്ക് ശേഷം ആ അമ്മച്ചി എനിക്കൊരു നൂറു ദിര്‍ഹം നീട്ടി.ഞാന്‍ സ്തബ്ധനായി നിന്നു.

“വാങ്ങിക്കോടാ സംഭവം തള്ളയോട് ഞാന്‍ പറഞ്ഞു” കുഞ്ഞാലിക്കായുടെ ശബ്ദം;

ഞാന്‍ കാശുവാങ്ങി, അമ്മച്ചി ചിരിച്ചു.
....മ‌അസ്സലാമ.......


28 comments:

yousufpa said...

അമ്മച്ചിയാണെ അറിഞ്ഞോണ്ടല്ല..

ഒരു പരീക്ഷണം...കൊണ്ടൊ,ആവൊ..?

Unknown said...

ങ്ങക്ക് ഇരിക്കട്ടെ ഒരു തേങ്ങാ
ഠേ

OAB/ഒഎബി said...

അത്ക്കാ ‘മിഅ‘ ഒതുക്കി അല്ലെ?
മഅസലാ‍മ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സാരല്ല്യ, അമ്മച്ചിയ്ക്ക് കാര്യം മനസ്സിലായല്ലൊ, ഒരടിയ്ക്ക് ശേഷാണെങ്കിലും

Rare Rose said...

ഒന്നു ഭാഷ പഠിക്കാന്നു വച്ചാല്‍ അതും തിരിച്ചടിക്കും...എന്താ ചെയ്യുക ല്ലേ..എന്തായാലും അമ്മച്ചി അവസാനം സത്യം മനസ്സിലാക്കിയല്ലോ..പിന്നെ പാവം റഷീദിനെ ഒട്ടകം ഓടിച്ചത് മനസ്സിലോര്‍ത്തു കുറെ ചിരിച്ചു.:)

ബഷീർ said...

അത്ക്കന്‍

രണ്ടെണ്ണമാക്കാമായിരുന്നു..

പിന്നെ ആദ്യ കഥയിലെ റഷീദ്‌ ..യൂസുഫാണോ ?

ഒരു അടിയ്ക്ക്‌ 100 ദിര്‍ഹം കിട്ടുമെങ്കില്‍ .. വേറെ പണിയൊന്നും വേണ്ടല്ലോ..

OT
പൂപ്പുവിന്റെ വിവരം വല്ലതുമുണ്ടോ ?

ജിജ സുബ്രഹ്മണ്യൻ said...

ഒന്നു കിട്ടിയെങ്കിലെന്താ ഭാഷ ഒക്കെ നന്നായി പഠിച്ചില്ലേ...ഒട്ടകം ആ രഷീദിനെ ഓടിച്ചതു ഓര്‍ത്തു ചിരിച്ചു പോയി..അല്ല ഒട്ടകം ഓടിച്ചാല്‍ മൂട് നനയുമോ ???

ഹരിത് said...

നല്ല പോസ്റ്റു്. രസകരമായി എഴുതിയിട്ടുണ്ട്. ഇനി ഭാര്യയുടെ ഉപ്പയെ ആദ്യമായി കണ്ടതന്നായതിനന്‍റെ കഥ പോരട്ടെ.

yousufpa said...

ം നനയുമായിരിക്കും

Areekkodan | അരീക്കോടന്‍ said...

ഹ ഹ ഹ ഹ ഹ ഹ കൊള്ളാം ... നല്ല പോസ്റ്റു്.

smitha adharsh said...

ചിരിച്ചു മനുഷ്യന്‍റെ പണി തീര്‍ന്നു....കൊള്ളാം കേട്ടോ...എന്നാലും അമ്മച്ചിക്ക് കാര്യം മനസ്സിലായല്ലോ...അതുമതി...!!

Shooting star - ഷിഹാബ് said...

avatharana reethi kollaaam kondu kettoaa nannaayi kondu. pareekshanangal thudarrnum undaakatteaaa

mumsy-മുംസി said...

അസ്സലായി...നല്ല ഒഴുക്കുള്ള ഭാഷ

ഗീത said...

എത്ര നല്ല അമ്മച്ചി അത്ക്കാ...

Sapna Anu B.George said...

പരീക്ഷണം നന്നായി.......കൊള്ളാം കേട്ടോ, കണ്ടതിലും പരിചയപ്പെട്ടതിലും സന്തോഷം,വീണ്ടും വരാം......

ഒറ്റപ്പെട്ടവന്‍ said...

പരീക്ഷണം...കൊള്ളാം....അസ്സലായി...

ശ്രീ said...

അതു കലക്കിയല്ലോ മാഷേ.
:)

Sanal Kumar Sasidharan said...

ഉം രണ്ടാക്കാമായിരുന്നു.എന്തായാലും നന്നായി
കം റിജാല്‍

yousufpa said...

അനൂപ്- ആ തേങ്ങ ഞാന്‍ സ്വീകരിച്ചു.
ഓബ്- ഞാനൊന്നൊതുക്കി.
പ്രിയ-നന്ദി
അപൂര്‍വ്വ റോസാപൂവെ-ഇരുളിലെന്തെ ഒളിച്ചു.
ബഷീര്‍-ആ ദേഹം ഞാനല്ല.
കാന്താരികുട്ടി-നന്ദി.
ഹരിത്-സുഖം തന്നെ.ജാമാതാവ് ഒരു സംഭവം ആണ്.
അത് ഞാന്‍ എഴുതാം അടുത്തുതന്നെ.
അരീക്കോടന്‍ മാഷെ-സുഖാണൊ.
സ്മിത-ആ ചിരി താങ്കളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കട്ടെ.

ശിഹാബ്-സന്ദര്‍ശിച്ചതിനു നന്ദി.
മുജിബ്-പുതിയതൊന്നും കണ്ടില്ലല്ലൊ.
ഗിതടീച്ചറേ-കുറച്ചുസാ‍യി അവിടെ എല്ലാം വന്നിട്ട്.സുഖം താന്നെയല്ലേ.
സപ്ന-നന്ദി
ഷാന്‍-നന്ദി
ശ്രീ-ചിക്കന്‍പോക്സ് മാറി സുഖായിരിക്കും എന്ന് വിശ്വസിക്കുന്നു.
സനാതനന്‍‌-കുറിപ്പിന് നന്ദി

Unknown said...

കണ്ടു, ഇഷ്ട്ടായി...ചിത്രവും, കണ്ണില്‍ പൊന്നീച്ച പാറിയ അടിയുടെ ശബ്ദവും... :)

Kichu $ Chinnu | കിച്ചു $ ചിന്നു said...

അടിക്കൊന്നിനു 100 ദിര്‍ഹം വച്ച് സമ്പാദിചാണല്ലെ പണക്കാരനായത് :)

പിരിക്കുട്ടി said...

good one athkaa(ara ee peru kandu pidiche)
muthukannu mathi ayirunnu.....
athkkaaaa

പിരിക്കുട്ടി said...

njaan chumma jokiyathanu tto athkan chettaa

കുഞ്ഞന്‍ said...

അത്കന്‍ ഭായി

ഒരടി കൊണ്ടാലെന്താ 100 ദിര്‍ഹം കൈയ്യില്‍ക്കിട്ടിയില്ലെ പോരെങ്കില്‍ ഒരു പാഠവും പഠിക്കാന്‍ പറ്റിയില്ലെ..

വളരെയധികം പ്രവാസ ജീവിതം നയിച്ച ഭായിക്ക് ഒരു സലാം പിന്നെ ഒരുപാട് പ്രവാസ സ്മരണകള്‍ ഉണ്ടാകുമല്ലൊ അതെല്ലാം ബൂലോകത്തിനോടു പറയൂ.. പിന്നെ അമ്മായിയപ്പനെ കണ്ട കഥ ഉടനെ പോസ്റ്റൂ..

സുല്‍ |Sul said...

super comedy.
pand siddharthante oru post vayicchittund ithu pole. :)

-sul

അരൂപിക്കുട്ടന്‍/aroopikkuttan said...

അണ്ണാ പടം കണ്ടു..കൊള്ളാം!

ഈ അത്കന്‍ എന്നുപറഞ്ഞാ‍ാല്‍ എന്തരണ്ണാ?!

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

എത്ര രസകരമായ ഠേ..

വിനുവേട്ടന്‍ said...

കലക്കി യൂസുഫ്പ... കലക്കി...

ഇതുപോലൊരു ഭാഷാപ്രശ്നം ഇവിടെയും ഉണ്ടായി രുന്നു... സമയം കിട്ടുമ്പോൾ വായിക്കുമല്ലോ...