Tuesday, June 14, 2011

ചെങ്ങായിമാരെ ചെങ്ങായിച്ചികളെ..,


ചെങ്ങായിമാരെ ചെങ്ങായിച്ചികളെ..,

ഞമ്മളെ മലയാള ബാസേന്റെ തമ്പരാനായ തുഞ്ചനുപ്പാപ്പാന്റെ പറമ്പിൽ നിന്ന്
കായ്ചയും കൂടിച്ചേരലും ഒജീനവും ഒക്കെ കയിഞ്ഞ് കളസം തട്ടി പോന്നേന്‌
സേസം ഒരു ബെവരോല്ലാണ്ട് ഇരിക്കേർന്ന്. അപ്പോയാണ്‌.` ഞമ്മളെ ‘ഈ എയ്ത്ത്’ എറങ്ങീർക്ക്‌ണ്‌ ന്ന് പറഞ്ഞ് ഞമ്മളേ ഇഷ്ടൻ മനോരാജും രഞ്ജിത്തും മെയിലും കോപ്പിലെ ബിളിയുമായി ഹലാക്കിന്റെ ഔലുംകഞ്ഞി.

അയിന്‌പ്പൊ ന്തേന്ന് ഞമ്മളെ ശോദ്യം.
അല്ല ഇക്ക ങ്ങള്‌ കച്ചോടം ഇല്ലാണ്ട് ഈച്ചനെ ആട്ടി ഇരിക്ക്യാണന്ന് കേട്ടു.

അങ്ങനെ ആണെങ്കിൽ ഈ കിത്താബൊക്കെ ഇങ്ങക്ക് അയച്ചുകൂടേന്ന് ഞമ്മക്കീട്ടൊരു ശോദ്യം (പ്പ..ഹമ്‌ക്കേന്ന് ഞമ്മള്‌ പറഞ്ഞില്ല. ഓലൊക്കെ ഞമ്മളെ ശെങ്ങായിമാരല്ലെ. പിന്നെ,അച്ചരത്തിന്റെ കാര്യോല്ലെ).
ഞമ്മളതങ്ങട്ട് ഏറ്റ്.

അപ്പൊ ഇന്നലെ മുതൽ കായി തന്നോരെ ബീട്ടില്ക്കും നാട്ടില്ക്കും ഒക്കെ അയച്ച് തൊടങ്ങീക്കണ്‌.അതികം താമൈക്കാണ്ട് അതൊക്കെ ഇങ്ങളെ കുടീല്ല്കും പിന്നെ ബേണ്ടോട്ത്ത്ക്ക് ഒക്കെ കിട്ടും. ചെല ആൾക്കാർക്കൊക്കെ ആക്രാന്തം പിടിച്ചിരിക്ക്ണ്‌ ഇത് കിട്ടാണ്ട് ന്നൊക്കെ ഞമ്മക്കറിയാം.ഏതായാലും ബേവോളം നിന്നില്ലേ എന്നാ പിന്നെ അത് ആറീട്ട് കയിച്ച് പോകല്ലേ നല്ലത്.എന്തേയ്..?

ഈ ആക്രാന്തം കാണിക്ക്ണോരോട് ഒന്ന് മനസ്സിലാക്കാനും ബേണ്ടീറ്റ് ഒരു കാര്യം പറയാണ്‌ ന്ന് കൂട്ടിക്കോളീൻ.

ഇങ്ങളെ കായി ആരും ബേടിച്ചിട്ട് സൗസറിന്റെ കീസേല്‌ ഇട്ടിട്ടൊന്നും ഇല്ല. ബളരെ കസ്റ്റപ്പെട്ടിട്ടാണ്‌ ഇത് ഇങ്ങനെ ഒക്കെ എത്തിച്ചത്.ഇള്ള പണി ബരെ പോകും ന്ന് ആയിട്ടും ബളരെ മുഹബ്ബത്തോടെ ഈ കാര്യങ്ങളൊക്കെ ചെയ്ത് തീർത്തത്. കായി ഞ്ഞീം സൈകതത്തിന്‌ കൊടുക്കണം. ഈ ആക്രാന്തം കാട്ടുന്നേന്‌ പകരം പരസ്യം പിടിച്ചു തന്നിരുന്നു എങ്കിൽ..? ഇത് എപ്പളേ കയ്യില്‌ കിട്ടീട്ട് ണ്ടാകും.
പേര്‌ പറയാൻ പറ്റാത്ത ഇമ്മിണീ ആൾക്കാര്‌ യൂറൊ ആയിറ്റും കയിയായിറ്റും സ്വന്തം കീസേൽന്ന് ഇട്‌ത്തക്ക്വാണ്‌. അതൊക്കെ ഓലെ കുടീലെ കുട്ട്യോള്‌ തിന്നണ്ടെ കായ്യ്യാണ്‌. ന്ന്ട്ട് അതൊക്കെ മറന്നിട്ടാണ്‌ ഇതിനൊക്കെ നിക്ക്ന്നത്.അപ്പൊ ചെങ്ങായേളെ ബെറുതെ ആളെ മക്കാറാക്കല്ലെ.......

ഇപ്പറഞ്ഞേന്‌ ഇന്നോട് കെറുവൊന്നും കാട്ടണ്ട.ഞ്ഞി ആർക്കെങ്കിലും കിത്താബ്‌ ബ്ബേണങ്കില്‌ ഞമ്മളെ മെയിലില്‌ വിലാസവും വിളിക്കോപ്പിന്റെ അക്കവും ബെക്കുക. തീർന്നില്ല, കേട്ടോ.... ഒപ്പം കായും ബേണം.


ഞമ്മളെ മെയില്‌ - yousufpa@ gmail

ഞമ്മളെ കായിപ്പെട്ടീടെ താക്കോല്‌ -Mohammed Yousuff.P.A,
H D F C Bank,
Idappally Branch,
Account #12861000004965

23 comments:

yousufpa said...

ചെങ്ങായിമാരെ ചെങ്ങായിച്ചികളെ..,

Manoraj said...

ഹി..ഹി.. പഹയാ.. ഇത് ബല്ലാത്ത ഒരു സെയ്തായിപ്പോയീട്ടാ :) ഹലാക്കിന്റെ അവുലും കഞ്ഞീം..:):)

വാഴക്കോടന്‍ ‍// vazhakodan said...

ഞമ്മളു കായി അടച്ച് രശീത് മേങ്ങീണ്ട്.ബുക്ക് കുടീലുക്ക് അയച്ചാളീം!!

:)

കൂതറHashimܓ said...

ആഹാ... നല്ലത്.

കൊട്ടോട്ടിക്കാരന്‍... said...

ബെക്കം ബെക്കം ബടെ കൊല്ലീക്ക് പുടിച്ചണ്.....

രമേശ്‌ അരൂര്‍ said...

സന്തോഷം സന്തോഷം :)

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

യൂസുഫ്കാ... കലക്കി.
ഈ മലയാള ബാസെന്റെ വാപ്പ മ്മടെ മീന്‍കാരന്‍ കോയാക്ക അല്ലേന്നും?
എന്തായാലും ഒരു കോപ്പി എനിക്കും വേണം. അന്നത്തെ തിരക്കിനിടെ പണം കൊടുക്കാന്‍ മറന്നുപോയി. പണപ്പെട്ടിയില്‍ ഇടാം.

ഷമീര്‍ തളിക്കുളം said...

ചങ്ങായി,
ഇത് ഞമ്മക്കും വേണം.

junaith said...

ഇങ്ങള് തകര്‍ത്തേനു കോയാക്കാ

പള്ളിക്കരയില്‍ said...

ഞമ്മക്ക്‌ള്ളെ കിത്താബ് ഇങ്ങള് മേങ്ങിബെച്ചോളീ. തമ്മില് കാണുമ്പള് കായി ഞമ്മള് ഇങ്ങക്ക്‌ തന്നോളാ ട്ടാ.

yousufpa said...

അത് ങ്ങളെ കുടീല് കൊടുക്കാൻ പറഞ്ഞീക്ക്ണ് ഞമ്മള്. അയിന്റെ കായി ക്ക് ങ്ങള് തന്നക്ക്ണ് ഉസ്മാനിക്കാ..

~ex-pravasini* said...

ഞമ്മള് കൊറേ പ്രാവിസ്യായി അഡ്രെസ്സ് അയച്ച്കൊട്ക്ക്ണ്..പക്കേങ്കി കിതാബ് കിട്ടീട്ടില്ല.
ഇങ്ങള് ബെക്കം അതൊന്ന് അയച്ചു തരീന്ന്..
കായി കൊണ്ടരുണോന്‍റെ കജ്ജില് കൊടുത്താ പോരെ..
അതല്ല ഇങ്ങളെ കായിപ്പെട്ടീതന്നെ ഇടണോ...??!!
ഞമ്മളെ പേരുബിബരം ഇങ്ങളെ മെയിലില്‍ ഇടുന്നുണ്ട്.

ഇലക്ട്രോണിക്സ് കേരളം said...

കായിപ്പെട്ടീടെ താക്കോല്‌ മാത്രമേ ഉള്ളോ .ഉള്ളിലെന്തെങ്കിലും ...........

Kalavallabhan said...

" link4magazine "
ലേക്ക്
"എനിക്ക് രണ്ടു കോപ്പി വേണം. "
എന്ന് അഡ്രസ്സും മൊബൈൽ നംബറും സഹിതം എഴുതി ആവശ്യപ്പെട്ടതാണ്‌.
കിട്ടുമോ ? അറിയിക്കുക.
ഇല്ലെങ്കിൽ കായ് ഇങ്ങടെ ബാങ്ക് അക്കൌണ്ടിലേക്ക് ഇടാം.
അയച്ചു തന്നാൽ മതി.

വിശദമായി അറിയിക്കുക.

Manickethaar said...

യൂസുഫ്കാ... ച്ന്ദ്രകാന്തം വഴി കൊടുത്താൽ മതി (

കായി അടച്ച്-ച്ന്ദ്രകാന്തം)

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നന്നായി. കിട്ടാത്തോര്‍ക്ക് തിരഞ്ഞുപിടിച്ച് നടക്കെണ്ടല്ലോ!

moideen angadimugar said...

:)

ശ്രീ said...

link4magazine ലേയ്ക്ക് request അയച്ചിരുന്നു

Odiyan said...

കോയിപ്പെട്ടീടെ താക്കോല് സൂക്ഷിചോനെ ഇക്കാ ...പഹയന്മാര് അടിചോണ്ടുപോവരുത്‌

jayarajmurukkumpuzha said...

aashamsakal.........

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ഇങ്ങളെ ചെല്ലത്തില്‍ ഈ വക തരികിട മാത്രമായോ..:)

പുത്യേ വല്ല പോസ്റ്റും ഇടൂ..

dilshad raihan said...

ikka

ashamsakal

kochumol(കുങ്കുമം) said...

ന്യൂ ഇയര്‍ ആയപ്പോള്‍ ആണ് ഇതെനിക്ക് കിട്ടിയത് ..സന്തോഷം ഇപ്പോളെലും കിട്ടിയത് നന്നായി ..