Saturday, November 14, 2009

ഉരുളുന്ന ചക്രങ്ങള്‍ക്ക്,


ഉരുളുന്ന ചക്രങ്ങള്‍ക്ക്,
മുന്നിലെന്നുമൊരാജ്ഞയുണ്ട്.



എന്നാല്‍, താനെയൊന്നു-
രുളാന്‍ ശ്രമിച്ചാലൊ?,



എവിടെയെങ്കിലുമൊന്നു-
ടക്കി നില്‍ക്കണമെന്നൊരാജ്ഞയുമുണ്ട്.



സ്വന്തമായി, സ്വതന്ത്രമായി
എന്നാണെന്നൊരുളുക.

16 comments:

yousufpa said...

സ്വന്തമായി, സ്വതന്ത്രമായി
എന്നാണെന്നൊരുളുക.

കവിത

വായിക്കുക.

kichu / കിച്ചു said...

കരുത്താര്‍ജിക്കണം.. ആജ്ഞകളെ ധിക്കരിക്കാന്‍.. അപ്പോള്‍ സ്വതന്ത്രമായി ഉരുളാം :)

sHihab mOgraL said...

കെടന്ന് ഉരുളല്ലേ... ;)

നല്ല ചിന്തകള്‍.. :)

Anil cheleri kumaran said...

സ്വന്തമായുരുളാന്‍ സ്വാതന്ത്ര്യമില്ലല്ലോ.

Typist | എഴുത്തുകാരി said...

സാധിക്കുമെന്നു തോന്നുന്നില്ല.

ശ്രീ said...

പറ്റുമോ???

ചന്ദ്രകാന്തം said...

പറഞ്ഞുവച്ച പാതകളാണ്‌ മുന്നിലെങ്കിലും, തുടങ്ങുന്നതും നിര്‍ത്തുന്നതും ആജ്ഞയ്ക്കൊപ്പമാണെങ്കിലും, എത്തുന്നത്‌ നന്മയിലേയ്ക്കാവണേ എന്നാണ്‌ പ്രാര്‍ത്ഥന.

ManzoorAluvila said...

നിന്നാലും ഉരുണ്ടാലും..ചക്രത്തിന്റെ കണ്ട്പിടുത്തമാണു ലോകത്തിലെ എല്ല മനുഷിക വിജയങ്ങൾക്കും തുടക്കം കുറിച്ച കണ്ടുപിടുത്തം..നന്നായിരിക്കുന്നു..ആശംസകൾ

വാഴക്കോടന്‍ ‍// vazhakodan said...

നിന്നാലും ഉരുണ്ടാലും എത്തുന്നത്‌ നന്മയിലേയ്ക്കാവണേ !
നല്ല ചിന്ത!

ഏ.ആര്‍. നജീം said...

സ്വന്തമായി, സ്വതന്ത്രമായി
എന്നാണെന്നൊരുളുക.


അതാ അതിന്റെ നിയോഗം ല്ല്യേ...

അഭിജിത്ത് മടിക്കുന്ന് said...

ആത്മ കഥാംശമുണ്ടോ?
തീം നന്നായി.

പാമരന്‍ said...

നല്ല ചിന്തകള്‍..

ഉസ്മാന്‍ പള്ളിക്കരയില്‍ said...

നല്ല ആശ...
നല്ല ആശയം.....

കയറ്റം കയറിക്കഴിഞ്ഞാല്‍
പിന്നെയൊരിറക്കമുണ്ട്‌.
അവിടെ സ്വന്തമായി,
സ്വതന്ത്രമായുരുളാം.

ആജ്ഞാനുസരണം കയറ്റം കയറിക്കിട്ടാനുള്ള
യത്നങ്ങള്‍ സഫലമാകട്ടെ..

ആശംസകളോടെ....
പ്രാര്‍ത്ഥനയോടെ...

രാജേഷ്‌ ചിത്തിര said...

ശയന പ്രദക്ഷിണം ആവാം ...
തനിയെ ഉരുളെണ്ട...ആരെങ്കിലും ഉരുട്ടും ..
നല്ല ആശയം

ഗീത said...

ഒരിക്കല്‍ ഉരുണ്ടു തുടങ്ങിയാല്‍ അങ്ങനെ ഉരുണ്ടുകൊണ്ടേയിരിക്കാം, തടയാന്‍ ഒരു ഫോഴ്സുമില്ലെങ്കില്‍.
പക്ഷേ അതീ ലോകത്തു സാദ്ധ്യമല്ലല്ലോ.
അമിത സ്വാതന്ത്ര്യവും നല്ലതല്ലല്ലോ.
നല്ല ചിന്ത.

Unknown said...

സ്വന്തമായ് സ്വതന്ത്രമായി ഉരുളാന്‍.....ഉടക്കുകള്‍നീക്കട്ടേ. പ്രാര്‍ഥനകള്‍...... ആശയപൂര്‍ണ്ണമൊരുചിന്ത