Saturday, March 22, 2008

മീന മാസത്തില്‍ ഒരു പെരുമഴ


എന്റെ പ്രിയതമന്,

എത്തര്‍ദീസായി മനസ്സ് നിറയെ എഴുതണോന്ന് കരുതണ്.
തിരയടങ്ങുമ്പോഴേക്കും കടലുണ്ടാവില്ലെന്നാ വാസ്തവം.

എന്നിട്ടേയ്..ഒരീസം, കുറച്ചൊക്കെയങ്ങ് എഴുതിപ്പിടിപ്പിച്ചു;
നല്ലൊരു moodല്‍ ആയിരുന്നൂട്ടൊ, പക്ഷെ ന്താണ്ടായീന്നറിയൊ?
sorryടാ..

ജലക്ഷാമത്തില് ആന്തൂപറമ്പില് കുളിയ്ക്കാന്‍ പോയി.
അതിനിടയിലാണ്,
ദൈവത്തിന്റെ ഔദാര്യമായി ഒരു മഴ നല്‍കി അനുഗ്രഹിച്ചത്.

ഒരു a+grade മഴ തന്നെ.അതും, തികച്ചും അപ്രതീക്ഷിതമായി.
ദൈവത്തിനു സ്തുതി.....

അമ്മി കഴുകിയതും പാത്രം മോറിയതുമായ
വെള്ളം കൊണ്ട് നനച്ച്-
ജീവന്‍ നിലനിര്‍ത്തിയ ചേമ്പും കൂവയും,
വാഴയും തുടങ്ങി എല്ലാ
സസ്യജാലങ്ങളൊക്കെ ആകെയങ്ങ് മുങ്ങിക്കുളിച്ചു.

ഉഷാറോടെ പുഞ്ചിരിച്ചും മുരടനക്കിയും,
എന്റെ സാമീപ്യം അവര്‍ ആസ്വദിച്ചിരുന്നത്
അരികിലൂടെ നടക്കുമ്പോള്‍ മുന്‍പൊക്കെ അവരെന്നെ അറിയിച്ചിരുന്നു.

ഇന്നിപ്പൊ എല്ലാരും നല്ല happyല്‍ ആണ്. ഈ ഞൊണ്ടിക്കാലും വെച്ച് ഒഴിച്ചതോണ്ടാകും,
എല്ലാര്‍ക്കും ന്നെ കണ്ടപ്പൊ ഒരു തമാശ.

ങ്ങളെ ഇഷ്ടള്ളെ ആ മീനാമ്പഴത്തിന്റെ മരോണ്ടല്ലൊ;?
മഴച്ചില്ലു കോരിയെന്റെ തലയില്‍ ചൊരിഞ്ഞു.
ഒരു തെമ്മാടിക്കാറ്റവളെ ലൈനടിച്ചതാന്നാ തോന്നണെ.

ഇരുമ്പാമ്പുളിയുടെ ചില്ലയിലിരുന്ന് വണ്ണാത്തിക്കിളി തത്തി ക്കളിയ്ക്കീണ്ട്.

ശരിയ്ക്കും വര്‍ഷക്കാലത്തിന്റെ feel ണ്ടെനിയ്ക്ക്.
ഒന്നു മുങ്ങിക്കുളിച്ച സംത്രിപ്തി.

ഞാന്‍ പറയാറില്ലേ;
പച്ചത്തവളകളുടെ irritating sound,
that giving me a special satisfaction and your special memmories.
അതു പോലുമുണ്ടായിരുന്നു ആ മഴയ്ക്ക്.

എന്റെ മനസ്സും നിറഞ്ഞു.

കുളിയും തേവാരോം കഴിഞ്ഞ്, വീട്ടിലെത്തിയപ്പോഴുണ്ട്......!!?

നമ്മുടെ അന്തപ്പുരത്തിന്റെ അകത്തളം മുഴുവന്‍ വെള്ളം ..
അതിലുണ്ടെന്റിസ്റ്റാ...
എന്റെ പ്രേമം മുഴുവന്‍ ചാലിച്ചെഴുതിയ
ആ കടലാസു കഷ്ണം ഒഴുകി നടക്കുന്നു.

ഞാന്‍ നിറുത്തുന്നു; ഇനി എനിയ്കെഴുതാന്‍ കെല്പില്ല്.


എത്രയും പെട്ടെന്ന് കണ്ടു മുട്ടുവാനായിട്ട്
ദൈവത്തിനോട് കേഴുന്നു.


എന്ന്,
നിങ്ങടെ സ്വന്തം
പ്രേയസി.

Wednesday, March 19, 2008

ആര്‍മ്മാദം




പ്രിയപ്പെട്ട ജീവനക്കാരെ,
നബിദിനം പ്രമാണിച്ച്, കൊല്ലം തോറും നല്‍കി വരാറുള്ള അവധി,
ഇത്തവണ (ഇനിയങോട്ടും)ഷോറൂം ജീവനക്കാറ്ക്കില്ല.
ആയതിനാല്‍ എല്ലാവരും ക്രിത്യ സമയത്തു തന്നെ ഷോറൂം
തുറന്ന് പ്രവര്‍ത്തിക്കേണ്ടതാകുന്നു.

ഓഫീസ് ജീവനക്കാര്‍ വ്യാഴവും വെള്ളിയും ശെനിയും

കഴിഞ്ഞ് ഞായറാഴ്ച ക്രിത്യസമയത്തു തന്നെ ജൊലിക്ക്
ഹാജരാകേണ്ടതാകുന്നു.



അവധിക്കാലം ആര്‍മ്മാതിക്കുക.



ആശംസകളോടെ,

മനുഷ്യ വിഭവ ശേഷി അധികാരി,


ഒപ്പ്


------------------------------------------------------------------------


ഇതും വായിച്ച് വിഷണ്ണനായി ഇരിക്കുമ്പോഴാണ്,

ഇവിടെ കാണുന്ന ആര്‍മ്മാദം ഒരു ദുഷ്ടന്‍ എനിക്കയച്ചു തന്നത്.

Monday, March 17, 2008

പൂപ്പു ഈസ് ദ ലീജെന്‍റ്......ഓഫ്......?

പോത്തോടിയാല്‍ എവിടം വരെ (ഭാഗം 3)

എല്ലാവരും എഴുന്നേല്‍ക്കുന്നതു പോലെ പൂപ്പുവും എഴുന്നേല്‍ക്കും.
പക്ഷെ, പത്തു മണിക്കാണെന്നു മാത്രം.

ഒന്നു മൂരിനിവര്‍ന്ന് ചില കോപ്റായങ്ങളൊക്കെ കാട്ടി,
ഉമിക്കരി കുട്ടയില്‍ നിന്ന് ഉമിക്കരിയും വാരി ഒരിറക്കമാണ് നേരെ ഏറത്തെ പറമ്പിലേക്ക്."
മൂലധന നിക്ഷേപ"വും ഒപ്പം പല്ലുതേപ്പും. .!!
(സാധാരണ നിലയില്‍ എല്ലാവരും ഈ സമയത്താണൊന്നു പുകവലിക്കുക,.പുള്ളി നേരെ മറിച്ചാണ്)
പല്ലുതേപ്പെന്നാല്‍ ഒരൊന്നൊന്നെര തേപ്പാണ്,ഏതാണ്ട് പെണ്ണുങ്ങള്‍ കലം മോറുന്നത് പോലെ, കജകൊജാന്നിരിക്കും.

എങ്ങിനെ തേക്കാണ്ടിരിയ്ക്കും..?.

കാരണം,അത്രയ്ക്കിണ്ട് നേരം വെളുത്ത് അന്തി വരെ കയറ്റുന്ന കഞ്ജാവ് ബീഡിയുടെ എണ്ണം.

പിന്നെ കുളത്തിലിറങ്ങി ഒരു നീരാട്ട്,ജലകേളി എന്നൊക്കെ സാഹിത്യത്തില്‍ പറയും,
ആനയുടെ നീരാട്ടിനെ ഓര്‍മിപ്പിക്കുമാറതങിനെ തുടരും ഒരരമണീക്കൂറ്.

പിന്നീടങ്ങോട്ട് എടുത്തോ പിടിച്ചോന്നും പറഞ്ഞുള്ള സ്പീഡിലാണു കാര്യങ്ങളൊക്കെ.

പൂപ്പുന് സ്ഥിരം ഒരു കോസ്റ്റ്യൂമേ ഉള്ളൂ.വയലെറ്റില്‍ പുള്ളിയുള്ള ഫോറിന്‍ ലുങ്കിയും അതിന് ചേര്‍ന്നൊരു ബനിയനും.

അതെല്ലാം വാരിയണിഞ്ഞ് നായരേട്ടന്‍റെ ചായക്കടേലൊരു മ്രിഷ്ടാന്നഭോജനം-പുട്ടും കടലയും.
അങിനെ പൂപ്പു ഇറങുകയായി, തരാതരം തിരിച്ചുള്ള ഗഞ്ജയുടെ പൊതിക്കെട്ടും ബീഡിക്കെട്ടുകളുമായി അന്നത്തെ അന്നം തേടി.

കസ്റ്റമേഴ്സ് തേടി വരുന്ന ഫീല്‍ഡായതു കൊണ്ട് സമയം 12നും1നുമിടയില്‍ ജോലി തീര്‍ന്നിരിക്കും.
പിന്നെ കോമളയില്‍ കയറിയൊരൂണ്,യൂണിയന്‍ ഷെഡ്ഡില്‍ കയറിയൊരു പള്ളിയുറക്കം.
ഉണര്‍ന്നാല്‍-ശാസ്തയില്‍ നിന്നൊരു കാപ്പിയും ഇലയടയും.

ഒരു പ്രത്യേക കാര്യം പറയാന്‍ വിട്ടു പോയി-

ഉറക്കമൊഴിച്ചിരിക്കുന്ന സമയങളില്‍ ആത്മാവിനു ശാന്തിയേകാനായി
കഞ്ചാവിന്‍ പുക കൊണ്ട് 0000000000000000 വരച്ചു മായീക വലയം തീര്‍ക്കാറുണ്ട്.
ഇനി വിഷയത്തിലേക്ക് വരാം.

ചുരുക്കി പറഞ്ഞാല്‍,
ഫുള്‍ മപ്പായി പൂപ്പു ഓരൊ കലാപാരിപടികളുമായി
കുന്ദംകുളത്തിന്‍റെ വിരിമാറില്‍ വീരേതിഹാസങള്‍ സ്രുഷ്ടിക്കും.
അതിനിടയില്‍ ലൊട്ടുലൊഡുക്കു ജോലികളെടുത്ത് എന്തെങ്കിലും ചിക്ളി തരപ്പെടുത്തുന്നതു കട്ടായം.

ദിനചര്യയുടെ അവസാന ഘട്ടത്തിലേയ്ക്ക് നാം അടുത്തു കൊണ്ടിരിക്കയാണ്,

യാമിനിയുടെ യാമങ്ങളില്‍, പൂപ്പു ജവഹറിന്‍റെ താഴ്വാരങ്ങളില്‍ ചേക്കേറിയിരിക്കും.
അവിടെ അയാളെ കാത്ത് രാത്രിയ്ക്ക് നെടുവീര്‍പ്പുകൊണ്ടും സീല്‍കാരം കൊണ്ടും,
താളം കൊടുക്കുന്ന നഗര സുന്ദരികള്‍ അണിഞ്ഞൊരുങി നില്‍പുണ്ടാകും.
അവര്‍ക്കു വേണ്ട ഒത്താശകളെല്ലാം ചെയ്തുകൊടുത്ത് തന്‍റെ കമ്മീശനും പറ്റി,
നേരെ ശ്യാമേട്ടന്റെ ഷാപ്പിലേക്ക്; അല്ലെങ്കില്‍ വിക്ടറി ബാറിലേക്ക്.
അവിടെ ചെന്ന് ചെറുതായൊന്ന് മിനുങും;പിന്നെ ഏതെങ്കിലും മാപ്പിള ചെക്കന്മാരുമായി ഒന്നുരസും.

"ഈ ജ്യോനോമാരെ കൊണ്ട് ഞിങള്‍ നസ്രാണ്യോള്‍ക്ക് ഒന്ന് സമാധാനായിട്ടൊന്ന് മിനുങാനും പറ്റില്യ"
അതു കേട്ടാല്‍ തരിപ്പിലിരിയ്ക്കണ പിള്ളേര്‍ക്കു ഹാലിളകും.
അന്നത്തെ ഉരസലില്‍ പൂപ്പുവിനാണു പരാജയമെങ്കില്‍ ,അതിന്‍റെ പക പിന്നെ തീര്‍ക്കും.
അത് ബാറില്‍ വെച്ചാകാറില്ല, അത് കൈ കൊണ്ടുമാകാറില്ല.ശരിക്കും നാക്കു കൊണ്ടായിരിക്കും.

അങ്ങിനെയിരിക്കെ ഒരു സംഭവമുണ്ടായി;

വെട്ടിന്റെ ക്ഷണം സ്വീകരിച്ച് വിക്ടറി ഇന്നില്‍ എത്തിയതായിരുന്നു പൂപ്പു.
ദാണ്ടെ ഇരിക്കുന്നു പണ്ടുരസിയ ടീം.
എണ്ണത്തില്‍ കൂടുതലുണ്ടായിരുന്ന അവര്‍ മറുത്തൊന്നും ആലോചിച്ചില്ല.
ശരിക്കും പെരുമാറി.
വെട്ടിടപെട്ട് തടിയൂരിയെങ്കിലും പൂപ്പു അത് മനസ്സിന്‍റെ ഉള്ളിലിട്ട് ഞെക്കി കശക്കി
ഒരു അവസരത്തിനായി കാത്തിരുന്നു.

അങ്ങിനെ ഒരു ദിവസം, യൂണിയന്‍ ഷെഡ്ഡിലിരിക്ക്യായിരുന്നു പൂപ്പു.
അപ്പോഴാണ്, അന്നത്തെ കക്ഷി അയാള്‍ടെ തന്തപ്പിടിയേയും കൊണ്ട് അതിലെ പോയത്.
ഇതു തന്നെ താപ്പ്....ആലോചിച്ചു നിന്നില്ല..ഒരൊറ്റ കാച്ച്..!

..ഏത് ബാറില്‍ക്കാണ്ട സായിവിനേം കൊണ്ട്........
ഇങ്ങനെയൊക്കെയാണ് പൂപ്പു എങ്കിലും ആളൊരു പാവമാണ്.
ബാറില്‍ നിന്ന് നേരെ ബ്രൈറ്റിലേക്ക്..അവിടന്ന് നാലു പൊറോട്ടയും ബീഫും,
അതു കഴിഞ്ഞ് ഏമ്പക്കവുമിട്ട് കാശും കൊടുത്ത് നേരെ ചെറളയത്ത് ചെന്ന് കൂടണയും.

Tuesday, March 4, 2008

പോത്തിനിയും ഓടിത്തുടങീട്ടില്ല

ഒന്നുകില്‍ മല്ലന്‍ അല്ലെങ്കില്‍ മാതേവന്‍ - അങ്ങിനെയുള്ള ഒരു സിറ്റുവേഷനിലായിരുന്ന വ്യൂവേഴ്സ് പെട്ടെന്ന്
കണ്‍പാര്‍ത്തത്, പൂപ്പുവിന്റെ കരിമ്പുപോലുള്ള വടിവൊത്ത ശരീരത്തില്‍ കെട്ടിപ്പിടിച്ച് ഉമ്മവെയ്ക്കുന്ന (മൂന്നാംപിറയില്‍ സില്‍കും കമലും ഡാന്‍സ് സീനില്‍ പയറ്റിയതു പോലെ)വെട്ടിനെയാണ്.

തുടര്‍ന്ന് വെട്ടിന്റെ പ്രസ്ഥാവനയും വന്നു..........,

ഇന്നു മുതല്‍ നീയ്യിന്റെ ചെങായിയാണ്.ഇന്നെ തളച്ച ആദ്യത്തെ ആണ്‍കുട്ട്യാണു ഇയ്യ്.
അതോണ്ടിനി എന്തും നമുക്കൊരുമിച്ചാകാം.

എല്ലാം കണ്ടും കേട്ടും മിഴുങസ്സ്യാ നിന്നിരുന്ന പൂപ്പുവിനു ഇനിയും വിശ്വാസം വന്നിരുന്നില്ല.
കാരണം സംഗതി കുറെ കൊണ്ടും കൊടുത്തും ശീലമുണ്ടെങ്കിലും ഇതു പോലുള്ള ഒരനുഭവംആദ്യായിട്ടാണ്.

ഡാ...ശ്യാമേ ഒരാഫ് ന്റെ വക പൂപ്പൂന്.
കുപ്പിയും വാങി കാശും കൊടുത്ത് പുറത്തേക്കിറങിയപ്പോള്‍,
ശ്യാമേട്ടന്‍ വിളിച്ചു...
ഇസ്മായീലേ ...കത്തി..എടുക്കുന്നില്ലേ..?
ഇല്ല.. ആ കത്തി ഞ്ഞി നിക്കു വേണ്ട.ഇതുവരെ ഇന്‍റെ കത്തി,പോത്തിന്റെങ്കിലും ചോര കാട്ടീട്ടെ ഇന്‍റെ അരേല്‍ തിരികീട്ടുള്ളു.ഇന്നത് മണ്ണീകുത്തി നിന്നപ്പൊ ഞാന്‍ തോറ്റു. ശ്യാമേ അത് യ്യി ഇന്‍റെ ഓര്‍മ്മക്ക് വെച്ചോ.
എന്ന് പറഞ്ഞ് പൂപ്പുവിന്റെ കയ്യും പിടിച്ച് യാത്രയായി.

അങനെ അവരുടെ സ്നേഹബന്ധം ഒരിക്കലും ഉലയാതെ കുറേ പള്ളിപ്പെരുന്നാളും ഉത്സവങളും നേര്‍ച്ചകളും കടന്നു പോയി.

പ്രിയപ്പെട്ടവരെ,നമ്മുടെ ഹീറോകളെ പരിചയപ്പെടാതെ മുന്നോട്ട് പോകുന്നതില്‍ അര്‍ത്ഥമില്ലെന്നു തോന്നുന്നു.

വെട്ടിന്റെ ജീവിതം രാവിലെ പോത്തിനെ വെട്ടിയാണു തുടങുന്നത്.
അതു കഴിഞ്ഞ് ഏറൊളത്തീ പോയി മുങിക്കുളിച്ച് നേരെ യൂണിയന്‍ പണിക്ക്.
അല്ല..അതിനുമുന്‍പു ചക്കിത്തറേല്‍ പോയി ഒന്ന് മിനുങും.
നേരം ഇരുട്ടിയാല്‍ പിന്നെ കിട്ടിയ കാശും,തികയാത്തത് പിരിച്ചും നമ്മുടെ മേല്‍പറഞ്ഞ വിശേഷപ്പെട്ട സ്ഥലത്തേക്കു തിരിക്കും.അവിടെ നമ്മുടെ മറ്റേ ഹീറൊ കത്തിരിപ്പുണ്ടാകും.
അവിടെയിരുന്ന് മതിയാവോളം ആര്‍മ്മാദിച്ച് അന്നത്തെ പദ്ധതി പ്ളാന്‍ ചെയ്യും.തിരിച്ചു കുടുമ്മത്തേക്കുള്ള യാത്രയില്‍ ---എന്നുവെച്ചാല്‍...?,
പോരുന്ന വഴിയിലുള്ള പ്രമാണിമാര്‍ തൊട്ട് നാട്ടേരേം വീട്ടേരേം തെറി പറഞ്ഞാണു എത്തുക.
അതിന്നിടയില്‍ ഇരുട്ടടി കിട്ടിയാലായി.അല്ലാതെ നേരിട്ടടിക്കാനിച്ചിരി പ്രയാസമാണ്.

എന്നെങ്കിലും ഒരവസരത്തിനായി കത്തിരിക്കുകയാണു നാട്ടുകാര്‍
(തുടരും)

Monday, March 3, 2008

"പോത്തോടിയാല്‍ എവിടം വരെ"

ജവഹര്‍ ടാക്കീസ് കുന്നംകുളത്തിന്റെ ഹ്റ്ദയ ഭാഗമല്ലെങ്കിലും അങനെയൊക്കെ ആണ്.
എല്ലാം കൊണ്ടും ഒത്ത സ്ഥലം ഇതു പൊലെ എങും ഉണ്ടാകുമെന്ന് തോന്നുന്നില്ല.
അത്റയ്ക്ക് ഡീസന്‍റ്റാണു എന്നര്‍ത്ഥം.ഡീസന്‍റ്റുള്ള സ്വദേശികളും വിദേശികളുമേ അവിടെ ചുറ്റിപറ്റി നില്‍കാറുള്ളൂ .
അങ്കവും കാണാം താളിയും നുള്ളാം- എന്നുവച്ചാല്‍ രണ്ടു ദമ്മടിച്ചു ജവഹറില്‍ കയറി പീസു പടവും കണ്ടു കിറുക്കം വിടുന്നതിനു മുന്‍പെ പുല്ല്,വയ്കോല്‍ തൊട്ട് മുന്തിയ കാടി വെള്ളം വരെ മോന്തി രാവേറെ കാത്തിരുന്നാല്‍, ലലനാമണികളുടെ തിരുവിളയാട്ടമാണ്.
അതുമല്ലെങ്കില്‍ ഏതെങ്കിലും മുക്കിലും മൂലയിലും തപ്പ്യാല്‍ കുട്ടപ്പായീസിനേയും തപ്പിയെടുക്കാം(ആക്റാന്തം കിളവന്‍സിനാണെന്ന്മാത്റം).
എന്നിട്ടെവിയെങ്കിലും കൊണ്ടു പോയി സ്വന്തം വീറും വാശിയുമൊക്കെ കാട്ടി അന്നത്തെ ദിവസം അടിച്ചു പൊളിക്കം.
അങിനെയുള്ളൊരു സായംസന്ധ്യയില്‍, കതിരോന്‍ ഉറങാന്‍ പോയിട്ടേ ഉണ്ടായിരുന്നുള്ളു.ഷാപ്പിന്‍റെ ഭാഗത്ത് പതിവില്‍ കൂടുതല്‍ ആളുകള്‍ കൂടിയിരിക്കുന്നു.സംഭവം ഗുരുതരമാണെന്നു തോന്നുന്നു.
അതെ..സാമാന്യം തരക്കേടില്ലാത്ത തല്ല്കേസാണു അവിടെ അരങേറിക്കൊണ്ടിരിക്കുന്നത്.
ഇഞ്ജോടിഞുജ് പൊരുതുകയാണു പൂപ്പുവും വെട്ട് ഇസ്മയിലും .രണ്ടു പേരും ഒന്നിനൊന്ന് മെച്ചം.മേല്‍വിലാസമില്ലാത്ത തെറിയുടെ അഭിഷേകം,പൊടി പൂരം...

അവരുടെ നടപ്പുവശം,ഇരുപ്പുവശം,കിടപ്പുവശം വെച്ചു നോക്കുകയാണെങ്കില്‍ ആര്‍കും മധ്യ്സ്ഥം പറയാനൊ പിടിച്ചു മാറ്റാനൊ സാധിക്കാറില്ല, അങിനെ ചെയ്യാറുമില്ല.

പെട്ടെന്നു രംഗം വഷളായി.'വെട്ട്'കത്തിയെടുത്തു.കത്തിയെടുത്താല്‍ അവന്‍ ചോര നനച്ചേ അരയില്‍ തിരുകാറുള്ളൂ.സ്വന്തം തന്തേനെ വരെ വെട്ടിയവനാണവന്‍,അതറിയാവുന്ന കൂട്ടുകാരന്‍ 'സോളി'അദ്ദു പരയുന്നുണ്ട്...വെണ്ണ്ട...വേണ്ടാന്നു..ആരു കേള്‍ക്കാന്‍.വെട്ട് ഉറഞ്ഞ് തുള്ളുക തന്നെയാണ്.
ആകെക്കൂടി പുകഞ്ഞൊരന്തരീക്ഷം.എന്തും സംഭവിക്കാം.
കണ്ടു നില്‍കുന്നവര്കൊന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ.

പെട്ടെന്നാരൊ പറഞ്ഞു.....പോലീസ്..

വെട്ടൊന്നുപരുങി....,
തുള്ളിക്കു മാറി നിന്നിരുന്ന പൂപ്പു പെട്ടെന്നു വെട്ടിന്റെ കയ്യില്‍കേറി പിടിച്ചു.
പിന്നെയൊരു മല്ലയുദ്ധം തന്നെ..കത്തി ചോര നുണയും എന്നുറപ്പ്-അല്ല- പെട്ടെന്നതു സംഭവിച്ചു.

കത്തി താഴെ വീണു...

പിന്നെ കണ്ടത് അവിശ്വസനീയമായിരുന്നു.
(തുടരും)