Thursday, December 31, 2009

നാളെയുടെ പുലരി


ഈ സന്ധ്യ ഇവിടെ മയങ്ങട്ടെ........


നാളെയുടെ പുലരി ഈ വിധം ആകുമോ..?

ഓരോ പുതുവത്സരങ്ങളിലും നാം ഓരോ പ്രതിജ്ഞ എടുക്കാറുണ്ട് അല്ലെങ്കില്‍ പുതുക്കാറുണ്ട്. അടുത്ത വത്സരം ദൈവമേ നന്മയുടേതാകണേ എന്ന്..!?. എന്നാല്‍ , ആ വത്സരം കഴിഞ്ഞ് അടുത്ത വത്സരം ആഗതമാകുമ്പോള്‍ എപ്പോഴെങ്കിലും നാം അതിന്‍റെ ജയപരാജയങ്ങളെ കുറിച്ച് വിലയിരുത്താറുണ്ടോ..?.ഓരൊ വത്സരങ്ങള്‍ കൊഴിയുകയും വിടരുകയും ചെയ്യുമ്പോഴും പഴയതിനെ വെടിയുകയും പുതിയതിനെ തേടുകയും ചെയ്യുമ്പോഴും നമ്മുടെ നഷ്ടങ്ങളെ കുറിച്ച് നാം ബോധവാന്മാരാണൊ..? ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു ഈ പുതു ദിനത്തില്‍ ...
എല്ലാവര്‍ക്കും ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട്, ഒപ്പം എന്‍റെ അമ്മ എന്നെ നൊന്തുപെറ്റ ആ ദിനത്തിന്‍റെ ഓര്‍മ്മപ്പെടുത്തലും ..........

14 comments:

yousufpa said...

നന്മയുടെ നിറദീപങ്ങള്‍ എന്നും പ്രകാശിക്കട്ടെ .......

മാണിക്യം said...

പുതുവര്‍ഷം സന്തോഷവും സമാധാനവും ഐശ്വര്യങ്ങളും
ആയുരാരോഗ്യങ്ങളും നമുക്കോരോരുത്തര്‍ക്കും നല്‍കട്ടെ!

Anonymous said...

മോഹവും മോഹഭംഗവും സന്തോഷവും ദു:ഖവും സമ്മിശ്രമായിരുന്നു പോയ വര്‍ഷം . വരും വര്‍ഷവും അങ്ങനെയൊക്കെ തന്നെയാകട്ടെ
പുതുവത്സരാശംസകള്‍ .

ശ്രീക്കുട്ടൻ said...

പുതുവര്‍ഷരാശംസകള്‍!

ഉസ്മാന്‍ പള്ളിക്കരയില്‍ said...

പുതുവര്‍ഷം
പോയവര്‍ഷത്തെക്കാള്‍
സുന്ദരമാകട്ടെ...

ആശംസകള്‍...

Typist | എഴുത്തുകാരി said...

അപ്പോ പിറന്നാളാണല്ലേ. ആശംസകള്‍. സന്തോഷവും സമാധാനവും നിറഞ്ഞ ഒരു പുതുവത്സരം ആശംസിക്കുന്നു.

വാഴക്കോടന്‍ ‍// vazhakodan said...

പുതു വത്സര-ജന്മദിന ആശം സകള്‍ !
ഓ.ടോ: നാട്ടില്‍ സുഖമായിരിക്കുന്നല്ലോ അല്ലെ?:)

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഇമ്മിണി വൈക്യ ആശംസകൾ

വരവൂരാൻ said...

പുതു വത്സര-ജന്മദിന ആശം സകള്‍

വിനുവേട്ടന്‍ said...

യൂസുഫ്പ ... ഹൃദയംഗമമായ ജന്മദിനാശംസകള്‍... ഒപ്പം നല്ലൊരു സംവത്സരവും നേരുന്നു.

ബഷീർ said...

വളരെ വൈകിയാണെങ്കിലും എന്റെ ആശംസയും ഇവിടെ രേഖപ്പെടുത്തട്ടെ.. :)

അരുണ്‍ കരിമുട്ടം said...

:)

Muralee Mukundan , ബിലാത്തിപട്ടണം said...

നന്മ നിറഞ്ഞ ഒരു പിന്നോട്ടം
ഒപ്പം ജന്മദിന/നവവത്സര കുറിപ്പുകളും....

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വ്യത്യസ്തമായ കാഴ്ച്ച..