Tuesday, February 26, 2008

പ്രവാസജീവി

പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളു കുഞ്ഞാലിക്ക.ഓരൊ പ്രാവശ്യവും തീരുമാനിക്കും മതി...ഇനിയെങ്കിലും നാട്ടീകൂടണംന്ന്...പക്ഷേല്..നാട്ടേരും വീട്ടേരും സ്വൈരം തരൂല്ല സമധാനായിട്ടു ജീവിക്കാന്‍.എല്ലാരേക്കാളും തെരക്കാണ്...നാട്ടേര്‍ക്ക് .ചോതിക്കാനുള്ള ഒരേഒരു ചൊദ്യം....എന്നാ ഇനി തിരിച്ച്....?ആരേം വെറുപ്പിക്കണ്ടാന്ന് കരുതി മുണ്ടാണ്ടിരിക്കും.......എടക്കൊക്കെ സങ്കടോം വരുംഅല്ലാഹുവിനെ പേടിച്ചു ക്ഷമിക്കും..,നാട്ടേര്‍ക്കു വേണ്ടതു പണവും വീട്ടേര്‍ക്കു വേണ്ടതു ആരോഗ്യവുമാണു....പക്ഷെ പ്രവാസിക്കു ഇതു രണ്ടും അന്യം.കടോം കയ്യും തീര്‍ന്ന നേരോംണ്ടാകില്ല.........മനസ്സിലെ ഗദ്ഗ്ദങള്‍ക്കു വിരാമമുണ്ടായില്ല...കുഞ്ഞാലിക്കാക്ക്..വീടിന്റെ പടി ചവിട്ടിയപ്പൊഴേ തുടങി ഓരോതരം കല്ലുകടി.....എന്തിന്റെ കുറവാ ഞാന്‍ അവര്‍ക്കു വരുത്ത്യേത്..മക്കളെ കാര്യങളൊക്കെ സലാമത്തായി,താമസിക്കാന്‍ തരക്കേടില്ലാത്തൊരു വീട്....,നല്ല ഒന്നാന്തരം കാറ്...എന്നിട്ടുമെന്തേ.....?പ്രവാസി തോല്‍ക്കാന്‍ പാടില്ല ....ഒരിക്കലും...ഒരിക്കലും...എന്നു കരുതി സ്വയം സമാധാനിച്ചുകൊണ്ട് പതുക്കെ ചാരുകസേരയിലേക്കു ചാഞ്ഞു.മിറ്റത്തെ കാല്‍പ്പെരുമാറ്റം കേട്ടാണു മയക്കത്തില്‍നിന്നുണര്‍ന്നത്..ആരാത്...?ഞാനാ കുഞ്ഞലിക്കാ...അയമുട്ടി...,വട്ക്കേലെ...യ്യിങണ്ട് വളര്‍ന്നല്ലോ പോത്തു പോലെ..?കുഞ്ഞാലിക്ക അങനെയാണു തുറന്ന പ്രഗ്രുതം...ഒപ്പം സരസനും....അനക്കിപ്പൊന്താണ്ടാ പണി....?ചെറുവക ഫോറിന്‍കച്ചോടം....പിന്നെ ..ഇന്‍സുറന്‍സും.....!അതൊക്കെ അന്നെക്കൊണ്ടാകൊ അയമുട്ട്യെ.....അയിനൊക്കെ ന്റടുത്താള്ണ്ടൈ.........ങളട്ത്ത് എന്തെങ്കിലുണ്ടെങ്കിതരീന്‍...ഞാന്‍ നല്ല ലാപം തരാം..ഞാനൊന്നും കൊടുന്നിട്ടില്ല എന്റെ ചെങായേ.......ന്നാ മാണ്ട ഒരു പൊളിശിട്ത്തോളീന്‍....അതെന്താ പഹയാ.........കൊറച്ച് കായീണ്ട് തരീങള്.....ഞാന്‍ കാണിച്ചു തരാം...ചില ഹിക്മത്
ജ്ജ് തെളിച്ച് പറ....ഒരു ലച്ചം ഉറുപ്പ്യണ്ട്തന്നാല്‍ ഞാനതൊന്നര ലച്ചാക്കീട്ട് ആണ്ട് തരും പറ്റോ..?അത് തരക്കെടില്ലല്ലോ പഹയാ....അല്ലാ.. ചോയ്കട്ടെ..ഇതേപൊലെ എല്ലാര്‍ക്കും കൊടുക്കോ...?പിന്നെന്താ സംശ്യം....ഈ നിലക്കണെങ്കില്‍ അന്റെ കമ്പനി പൂട്ടൂല്ലെ....?അല്ലാ...അതല്ല ..കുഞ്ഞലിക്കാ......ജ്ജി നിര്‍ത്തിക്കൊ മോനെ..ഇത്തരം കൊറെ നമ്പറുകള്‍ ഞമ്മള്‍ കണ്ടതാ.....
മോന്‍ പൊയി അധ്വാനിച്ച് വല്ലതും തിന്നാന്‍ നോക്ക്..യ്യെന്തയാലും ഐസുംകട്ടമ്മെ പെയിന്റടിക്കാന്‍ നോക്കണ്ട.ന്നാ..ഞാന്‍ പോക്വാ...അല്ല ജ്ജിന്തെങ്കിലും കുടിച്ചിട്ടു പൊയ്കൊ...മാണ്ട വയറു നിറഞ്ഞു.....അസ്സലാ.......................കുംവ അലയ്കും..........ആം

Friday, February 15, 2008

ബൂലോകത്തിലേക്ക് ഞാനും

സര്‍വ്വശക്തനായ ആദികരന്റെ നാമത്തിലും, ബ്ലോഗില്‍ വാഴുന്ന ഇത്തിരിവട്ടത്തില്‍ വിശാലമനസ്സുള്ള കുറുമാന്‍ മുത്തപ്പനേയും, ബെര്‍ളി പുണ്യാളനേയും, കൊച്ചു ത്രേസ്യാ കൊച്ചിനേയും ഗുരു രൂപേന മനസ്സില്‍ ധ്യാനിച്ച് കൊണ്ട് ഞാന്‍ ഈ ബ്ലോഗിന്റെ വെഞ്ചരിപ്പ് നടത്തുന്നു.

എഴുതാന്‍ ഒരുപാടുണ്ട് മനസ്സില്‍. പക്ഷെ, എങ്ങിനെ എഴുതണം എന്ന് മാത്രം അറിയില്ല. പക്ഷെ ഞാന്‍ ശ്രമിക്കും. നിങ്ങള്‍ സഹിക്കും എന്ന് കരുതട്ടെ.