Saturday, May 3, 2008

“ആശകള്‍ മരിക്കുന്നില്ല“


അവര്‍ രണ്‍‌ടുപേര്‍‌‌-അമ്മ ഡോക്ടര്‍, അച്ഛന്‍ എന്‍‌ജിനീയര്‍.

അവര്‍ക്ക് രണ്‍‌ടുപേര്‍-ഒരു പെണ്ണും ഒരാണും, അവര്‍ ഇരട്ടകള്‍.

അച്ഛനും അമ്മയ്ക്കും രണ്‍‌ടു ചിന്ത.

അച്ഛന്‍ പറഞ്ഞു- മക്കള്‍ രണ്‍‌ടു പേരേയും എന്‍‌ജിനീയര്‍മാരാക്കാം,
അമ്മ പറഞ്ഞു- പറ്റില്ല, ഡോക്ടര്‍മാരാക്കണം,

വീട്ടില്‍-അമ്മയും അച്ഛനും കശപിശ, മക്കള്‍ ശോകമൂകര്‍.


കാലം മാറി, ഗതി മാറി-


മക്കള്‍ രണ്‍‌ടു പേരും എന്‍‌ട്രന്‍‌സുകള്‍ രണ്‍‌ടും മാറി മാറി എഴുതി,

മക്കള്‍ രണ്‍‌ടു പേരും എന്‍‌ട്രന്‍‌സില്‍ വിജയം വരിച്ചു.

റാങ്കിന്‍‌റ്റെ തിളക്കം-പക്ഷെ, വീട്ടില്‍ നിരാശയുടെ മെഴുകുതിരി വെട്ടം.

മകള്‍ക്ക് മെഡിസിന് വിജയം, മകന് എന്‍‌ജിനീയറിങ്ങ് വിജയം.

അച്ഛനു തോന്നി- ഒരാള്‍ക്കെങ്കിലും കിട്ടിയല്ലോ...!!..ആശ്വാസം.

അമ്മയ്ക്കു തൊന്നി-രണ്‍‌ടു പേര്‍ക്കും കിട്ടിയില്ലല്ലോ..?...നിരാശ.

മക്കള്‍ രണ്‍‌ടു പേര്‍ക്കും അസ്വസ്ഥതയുടെ തിരയിളക്കം...


കാലം മാറി, കഥ മാറി-അമ്മ മാറിയില്ല.


അമ്മയെഴുതി മകന്-


മകനേ..,

നിനക്ക് അമ്മയുടെ ആശ നിറവേറ്റാന്‍ ആയില്ലല്ലോ...?.അച്ഛനു മുന്നില്‍ ഞാന്‍ തോറ്റു.

മകനെഴുതി അമ്മയ്ക്ക്-


പ്രിയപ്പെട്ട അമ്മേ..,


ഇവിടെ അച്ഛനും അമ്മയും തോല്‍ക്കുന്നില്ല. തോല്‍ക്കുന്നത് ഞാന്‍ മാത്രമാണ്.

ഒരു പക്ഷെ, അച്ഛനതൊരു തോല്‍‌വി ആയേക്കാം. ചിലപ്പോള്‍ അദ്ദേഹത്തിനതു താങ്ങാനുമായേക്കാം.

എനിക്കു മടുത്തു. ഞാന്‍ പോകുന്നു. വിളിച്ചാല്‍ വിളി കേള്‍ക്കാത്ത ഒരിടത്തേക്ക്.

ക്ഷമിക്കുക..മാപ്പ്...മാപ്പ്..

സ്വന്തം മകന്‍.


(ചിത്രം-കടപ്പാട്,ഗൂഗുളിനോട്)

24 comments:

yousufpa said...

അച്ഛ്നും അമ്മയും ഒരിക്കലും തോല്‍ക്കുന്നില്ല.തോല്‍ക്കുന്നത് ഞാന്‍ മാത്രം..

പുതിയതൊന്ന് പോസ്റ്റി...

പ്രതീക്ഷിക്കട്ടെ അഭിപ്രായങ്ങള്‍

Unknown said...

വായിക്കാന്‍ കൌതുകം തോന്നി.
ആശയം ഇഷ്ടപ്പെട്ടു.

Unknown said...

ശരിയാണ് അത്ക്കന്‍ മനുഷ്യന്റെ സ്വാര്‍ഥാബോധമാണ് ഈ ചെറുകഥയില്‍ ദര്‍ശിക്കാന്‍ സാധിക്കുക

പാമരന്‍ said...

ചിന്തിപ്പിച്ചു..

കരീം മാഷ്‌ said...

കൂടുതല്‍ ഡോക്ടര്‍മാരെ സൃഷ്ടിച്ചാല്‍ അവരെങ്കിലും ശുചിത്വ ബോധം സൂക്ഷിക്കുമല്ലോ!
(എവിടെ! പല ഡോക്ടര്‍മാരും മദ്യവും പുകവലിയും ശീലമുള്ളവര്‍)

Anonymous said...

നന്നായിട്ടുണ്ട്.
"ആശയായുള്ള പാശമതിങ്കേന്നു
വേര്‍വിടാതെ കരേറുന്നു മേക്കുമേല്‍".....(പൂന്താനം)

കുറുമാന്‍ said...

മറ്റുള്ളവരുടെ ആശക്കും, പ്രതീക്ഷക്കുമൊപ്പം ജീവിക്കേണ്ടി വരുമ്പോഴാണ് ഏതൊരാളുടേയും ജീവിതത്തിലെ ലക്ഷ്യബോധം നഷ്ടപെടുന്നത്. സ്വന്തം ഇഷ്ടപ്രകാരം ചെയ്യാനുള്ള സ്വാതന്ത്ര്യം ഇല്ലെങ്കില്‍ ആ ജീവിതത്തിന് അര്‍ത്ഥമെന്ത്? പുതുമയെന്ത്?

ബഷീർ said...

മക്കളെ ഗിനിപ്പന്നികളാക്കുന്നവര്‍ ഇന്ന് അധികരിച്ചിരിക്കുന്നു..

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

നല്ല കുറിപ്പ് ഇതൊന്നു വായിക്കൂ സമയമുള്ളപ്പോള്‍

ഹരിത് said...

കമന്‍റു വഴി വന്നതാണു. നന്നായിട്ടുണ്ട്. ബാലചന്ദ്രമേനോന്‍റെ ‘കൃഷ്ണാ ഗോപാലകൃഷ്ണാ’ വെറുത്തേ ഓര്‍ത്തുപോയി.

ചിതല്‍ said...

ക്ഷമിക്കുക..മാപ്പ്...മാപ്പ്..
സ്വന്തം മകന്‍.

ഈ മാപ്പ് അച്ചനമ്മമാര്‍ മക്കളോട് പറയേണ്ടതല്ലേ...

ആശകള്‍ ഒരിക്കലും മരിക്കുന്നില്ല..

Ranjith chemmad / ചെമ്മാടൻ said...

ഇങ്ങനെയൊക്കെയാണ്‌
Doctror ഉം Engineer ഉം
ഉണ്ടാകുന്നത്...

മമ്മൂട്ടിയുടെ ഒരു Dialog
ഓറ്ത്തു പോയി
"വര്‍ഷാവര്‍ഷം IAS Acadamy യില്‍ അട വെച്ചു വിരിയിക്കുന്ന"

നിരക്ഷരൻ said...

നല്ലൊരു ഒബ്സര്‍വേഷനില്‍ നിന്നാണ് ഈ പോസ്റ്റ്.പറഞ്ഞതൊക്കെയും സത്യം.

ആശംസകള്‍. അഭിനന്ദനങ്ങള്‍.
:)

smitha adharsh said...

നല്ല പോസ്റ്റ് മാഷേ...

അജയ്‌ ശ്രീശാന്ത്‌.. said...

തങ്ങളുടെ ഭാവി എന്തെന്ന്‌
നിശ്ചയിക്കാന്‍
മക്കള്‍ക്കുള്ള അവസരം
ഒരവകാശം പോലെ
പിടിച്ചുവാങ്ങുന്ന
മാതാപിതാക്കള്‍
അറിയുന്നില്ല....
അവര്‍ തങ്ങളുടെ തന്നെ
മക്കളോട്‌ ചെയ്യുന്നത്‌
അങ്ങേയറ്റത്തെ
അപരാധമാണെന്ന്‌...
തിരിച്ചറിവ്‌ നേടുമ്പോഴേക്കും
ഇനിയൊരിക്കലും
മടങ്ങിവരാനാവാത്ത വിധം
അവരുടെ ഭാവി
ഇരുളടഞ്ഞിരിക്കും..

താങ്കളുടെത്‌ വേറിട്ട
ചിന്ത തന്നെ അത്ക്കന്‍ ..
ആശംസകള്‍....

Sunith Somasekharan said...

chetta nannaayirikkunnu

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

തത്കന്‍ പറഞ്ഞതിനോട്‌ യോജിക്കാതിരിക്കാന്‍
യാതൊരു ന്യായവും അന്യന്‌ മുന്നിലില്ല....
തങ്ങള്‍ക്ക്‌ നേടാനാവാതെ പോയത്‌
അല്ലെങ്കില്‍ തങ്ങള്‍ നേടിയത്‌
സ്വന്തം മക്കള്‍ക്ക്‌
സ്വന്തമാക്കുവാനാവണം
എന്ന്‌ വാശിപിടിക്കുമ്പോള്‍...
സത്യത്തില്‍ തോല്‍ക്കുന്നത്‌
മക്കള്‍ തന്നെയാണ്‌....

തങ്ങളുടെ ഇഷ്ടത്തിന്‌
യോജിച്ച ഒരു ജോലി
തിരഞ്ഞെടുക്കാനുള്ള
സ്വാതന്ത്ര്യം ബന്ധങ്ങളുടെ
പേരില്‍ നിഷേധിക്കപ്പെടുമ്പോള്‍
ജീവിതത്തോട്‌ തന്നെ
മടുപ്പ്‌ തോന്നുക സ്വാഭാവികം.
അങ്ങിനെ മാതാപിതാക്കളുടെയോ
തങ്ങളുടെയോ ആഗ്രഹം
നിറവേറ്റാന്‍ സാധിക്കാതെ
പോവുമ്പോള്‍.....
മക്കളുടെ തോല്‍വി
പൂര്‍ണ്ണമാവുന്നു....
അവരുടെ പരാജയം
ഒരര്‍ത്ഥത്തില്‍
അച്ഛനമ്മമാരുടെ കൂടി
പരാജയമാണല്ലോ...

ഭൂമിപുത്രി said...

ജീവിതഭാരം മുഴുവന്‍ താങ്ങിയുള്ള
ആ കുഞ്ഞിന്റെ ഇരുപ്പ് കഥ ആദ്യമേ
പറയുന്നുണ്ട് അത്ക്ക്ന്‍

Shooting star - ഷിഹാബ് said...

sathyam parranjaal ingane veanam vishayam thiranjedukkaan, kaalika prasakthiyulla vishayam thannea nannaayirikkunnu kettoaa

yousufpa said...

മഴ നനയാനെത്തിയ എല്ലാ മാന്യ സുഹൃത്തുക്കള്‍ക്കും എന്‍റ്റെ ആദരവ് അറിയിക്കട്ടെ.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ജീവിതം സുഖ്മായി ജീവിക്കാന്‍ ഉള്ളതു മാത്ര്ം ആണ് എന്നു എന്നാണാവോ എല്ലാവരും ഓര്‍ക്കുക? വള്രെ കഷ്ടം ആണ് ഈ പോക്ക്....

വൈകിപ്പോയതില്‍ ക്ഷമിക്കണേ...

yousufpa said...

വൈകിയാണെങ്കിലും,വന്നൂലൊ..!
സന്തോഷം കിലുക്കാം‌പെട്ടി.

yousufpa said...

വൈകിയാണെങ്കിലും,വന്നൂലൊ..!
സന്തോഷം കിലുക്കാം‌പെട്ടി.

Anonymous said...

praarthanagalkku pakaram makkalude mel pratheekshakal amithamaavumpol naduvodinja sandanagalum chirakodinja swapnangalum mathram baakiyaavunnu alle yousefkka...!!!