Saturday, March 22, 2008

മീന മാസത്തില്‍ ഒരു പെരുമഴ


എന്റെ പ്രിയതമന്,

എത്തര്‍ദീസായി മനസ്സ് നിറയെ എഴുതണോന്ന് കരുതണ്.
തിരയടങ്ങുമ്പോഴേക്കും കടലുണ്ടാവില്ലെന്നാ വാസ്തവം.

എന്നിട്ടേയ്..ഒരീസം, കുറച്ചൊക്കെയങ്ങ് എഴുതിപ്പിടിപ്പിച്ചു;
നല്ലൊരു moodല്‍ ആയിരുന്നൂട്ടൊ, പക്ഷെ ന്താണ്ടായീന്നറിയൊ?
sorryടാ..

ജലക്ഷാമത്തില് ആന്തൂപറമ്പില് കുളിയ്ക്കാന്‍ പോയി.
അതിനിടയിലാണ്,
ദൈവത്തിന്റെ ഔദാര്യമായി ഒരു മഴ നല്‍കി അനുഗ്രഹിച്ചത്.

ഒരു a+grade മഴ തന്നെ.അതും, തികച്ചും അപ്രതീക്ഷിതമായി.
ദൈവത്തിനു സ്തുതി.....

അമ്മി കഴുകിയതും പാത്രം മോറിയതുമായ
വെള്ളം കൊണ്ട് നനച്ച്-
ജീവന്‍ നിലനിര്‍ത്തിയ ചേമ്പും കൂവയും,
വാഴയും തുടങ്ങി എല്ലാ
സസ്യജാലങ്ങളൊക്കെ ആകെയങ്ങ് മുങ്ങിക്കുളിച്ചു.

ഉഷാറോടെ പുഞ്ചിരിച്ചും മുരടനക്കിയും,
എന്റെ സാമീപ്യം അവര്‍ ആസ്വദിച്ചിരുന്നത്
അരികിലൂടെ നടക്കുമ്പോള്‍ മുന്‍പൊക്കെ അവരെന്നെ അറിയിച്ചിരുന്നു.

ഇന്നിപ്പൊ എല്ലാരും നല്ല happyല്‍ ആണ്. ഈ ഞൊണ്ടിക്കാലും വെച്ച് ഒഴിച്ചതോണ്ടാകും,
എല്ലാര്‍ക്കും ന്നെ കണ്ടപ്പൊ ഒരു തമാശ.

ങ്ങളെ ഇഷ്ടള്ളെ ആ മീനാമ്പഴത്തിന്റെ മരോണ്ടല്ലൊ;?
മഴച്ചില്ലു കോരിയെന്റെ തലയില്‍ ചൊരിഞ്ഞു.
ഒരു തെമ്മാടിക്കാറ്റവളെ ലൈനടിച്ചതാന്നാ തോന്നണെ.

ഇരുമ്പാമ്പുളിയുടെ ചില്ലയിലിരുന്ന് വണ്ണാത്തിക്കിളി തത്തി ക്കളിയ്ക്കീണ്ട്.

ശരിയ്ക്കും വര്‍ഷക്കാലത്തിന്റെ feel ണ്ടെനിയ്ക്ക്.
ഒന്നു മുങ്ങിക്കുളിച്ച സംത്രിപ്തി.

ഞാന്‍ പറയാറില്ലേ;
പച്ചത്തവളകളുടെ irritating sound,
that giving me a special satisfaction and your special memmories.
അതു പോലുമുണ്ടായിരുന്നു ആ മഴയ്ക്ക്.

എന്റെ മനസ്സും നിറഞ്ഞു.

കുളിയും തേവാരോം കഴിഞ്ഞ്, വീട്ടിലെത്തിയപ്പോഴുണ്ട്......!!?

നമ്മുടെ അന്തപ്പുരത്തിന്റെ അകത്തളം മുഴുവന്‍ വെള്ളം ..
അതിലുണ്ടെന്റിസ്റ്റാ...
എന്റെ പ്രേമം മുഴുവന്‍ ചാലിച്ചെഴുതിയ
ആ കടലാസു കഷ്ണം ഒഴുകി നടക്കുന്നു.

ഞാന്‍ നിറുത്തുന്നു; ഇനി എനിയ്കെഴുതാന്‍ കെല്പില്ല്.


എത്രയും പെട്ടെന്ന് കണ്ടു മുട്ടുവാനായിട്ട്
ദൈവത്തിനോട് കേഴുന്നു.


എന്ന്,
നിങ്ങടെ സ്വന്തം
പ്രേയസി.

9 comments:

yousufpa said...

വേനലില്‍ ഒരു മഴ കിട്ടിയതിന്‍റെ സന്തോഷം
എന്‍റെ നല്ലപാതി എനിയ്ക്ക് എഴുതീര്‍ന്നു.

ആ സന്തോഷം,ഒന്നു പങ്കു വെയ്ക്കാം എന്നു കരുതി.


ചില അച്ചെരപ്പെസകുകള്‍ ഉണ്ട്; അത് വീണ്ടും എഡിറ്റ് ചെയ്ത് പുനപ്രസിദ്ധീകരിയ്ക്കാന്‍ സാധിക്കുമോ?.

എന്‍റെ സംശയം, അറിയാവുന്നവര്‍ ദൂരീകരിച്ചു തരിക.ദയവായി.

mumsy-മുംസി said...

Sure, you can edit and publish it again , jaseem will help u

Unknown said...

വായിച്ചപ്പോള്‍ ,ആ സിറ്റുവേശനിലാണെന്ന് തോന്നിപ്പോയി.

സ്നേഹപൂര്‍വ്വം,
സോണിയ ജോയ്

ഹരിയണ്ണന്‍@Hariyannan said...

അത്ക്കന്‍.
കണ്ടുപിരിഞ്ഞതെങ്കിലുംമനക്കണ്ണില്‍
കാണാതെപോകുവതെങ്ങനെ?

നല്ല മഴ...ചലും ചിലും ചെല്ലം...!!

ഇതിന്റെ ഹെഡര്‍ പടം ഇട്ട സ്ഥലത്തുപോയി “ടൈറ്റില്‍ വിവരണത്തിനു പകരം“ എന്ന ഓപ്ഷന്‍ ചിത്രത്തിനു കൊടുക്കൂ..

Rare Rose said...

അത്ക്കാ‍..സംഭവം കലക്കീട്ടാ..വായിച്ചപ്പോള്‍ തന്നെ ഒരു നല്ല മഴ കൊണ്ട പ്രതീതി...പിന്നെ ആ തവളക്കുഞ്ഞന്റെ പടവും കൊള്ളാട്ടോ.. നല്ല ഭംഗിയുണ്ടു..ഈ മഴചെല്ലം നിറയെ മഴയുടെ ഓര്‍മ്മകള്‍ ഇനിയും നിറഞ്ഞുതുളുമ്പട്ടെ.. :-)
ഓ.ടോ:-
അത്ക്കാ..ആ വേര്‍ഡ് വെരിഫിക്കേഷന്‍ മാറ്റുന്നതു നന്നായിരിക്കുട്ടോ..

Rare Rose said...

അത്ക്കാ..,വേര്‍ഡ് വെരിഫിക്കേഷന്‍ മാറ്റാനായി സെറ്റിങ്ങ്സില്‍ പോയി കമെന്റ്സ് എടുത്തു “show word verification for comments" എന്നതു നോ എന്നു കൊടുത്താല്‍ മതിട്ടോ..അല്ലെങ്കില്‍ കമന്റാന്‍ വരുന്നവര്‍ക്കു ബുദ്ധിമുട്ടായിരിക്കും..

yousufpa said...

പ്രിയപ്പെട്ട റോസാപൂവേ..
ഒത്തിരി നന്ദീണ്ട്ട്ടോ..
പറഞ്ഞതു പോലെ ചെയ്തിട്ടുണ്ട്.
വീണ്ടും അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

മഴയുടെ കുളിരും ഇണയുടെ വിരഹത്തിന്റെ വേനല്‍ ചൂടും പെട്ടെന്ന് മനസ്സിലാകുക ഒരു പ്രവാസിക്കു തന്നെയാണ്‌. അതെപ്പോഴും അവന്റെ നെഞ്ചില്‍ നിറയുന്ന ഒരു കദനവും പതീക്ഷകളുടെ സ്വപ്നങ്ങളില്‍ അവന്‍ നിറച്ചു വെച്ചൊരു തേടലുമാണ്‌. നന്നായിരിക്കുന്നു...ഇനിയും പ്രതീക്ഷിക്കുന്നു,....

ഒഫ്‌ ടോ: താങ്കള്‍ ഉദ്ധേശിച്ച ആള്‍ തന്നെയാണോ എനെനിക്കുറപ്പില്ല. ആറാട്ടില്‍ ഹൈദര്‍ മൊയ്തുണ്ണി എന്നാണ്‌ ഉപ്പടെ മുഴുവന്‍ പേര്‌. ചെറുവത്തനിയാണ്‌ തറവാട്‌. വടുതലയിലും, ഏട്ടാത്തറയിലും ഞങ്ങള്‍ താമസിച്ചിട്ടുണ്ട്‌. ഇപ്പോള്‍ വെള്ളറക്കാട്‌ ആണ്‌. ഞാന്‍ മുനമത്തെ മകന്‍ ആണ്‌, ഇക്കാകമാരെ നിങ്ങള്‍ അറിയാന്‍ സാധ്യതയുണ്ട്‌, യൂസഫ്‌ എന്നും നെസീര്‍ എന്നുമാണ്‌ പേര്‌. എന്തായലും പരിചയപ്പെട്ടതില്‍ സന്തോഷം.

email: shareeque@gmail.com

Suvi Nadakuzhackal said...

"ഞാന്‍ പറയാറില്ലേ;
പച്ചത്തവളകളുടെ irritating sound,
that giving me a special satisfaction and your special memmories.
അതു പോലുമുണ്ടായിരുന്നു ആ മഴയ്ക്ക്. "
പച്ചത്തവളകളുടെ irritating സൌണ്ട് കേള്‍ക്കുമ്പോള്‍ കണവനെ ഓര്‍ക്കുന്ന പ്രേയസി കൊള്ളാം!!