Monday, March 3, 2008

"പോത്തോടിയാല്‍ എവിടം വരെ"

ജവഹര്‍ ടാക്കീസ് കുന്നംകുളത്തിന്റെ ഹ്റ്ദയ ഭാഗമല്ലെങ്കിലും അങനെയൊക്കെ ആണ്.
എല്ലാം കൊണ്ടും ഒത്ത സ്ഥലം ഇതു പൊലെ എങും ഉണ്ടാകുമെന്ന് തോന്നുന്നില്ല.
അത്റയ്ക്ക് ഡീസന്‍റ്റാണു എന്നര്‍ത്ഥം.ഡീസന്‍റ്റുള്ള സ്വദേശികളും വിദേശികളുമേ അവിടെ ചുറ്റിപറ്റി നില്‍കാറുള്ളൂ .
അങ്കവും കാണാം താളിയും നുള്ളാം- എന്നുവച്ചാല്‍ രണ്ടു ദമ്മടിച്ചു ജവഹറില്‍ കയറി പീസു പടവും കണ്ടു കിറുക്കം വിടുന്നതിനു മുന്‍പെ പുല്ല്,വയ്കോല്‍ തൊട്ട് മുന്തിയ കാടി വെള്ളം വരെ മോന്തി രാവേറെ കാത്തിരുന്നാല്‍, ലലനാമണികളുടെ തിരുവിളയാട്ടമാണ്.
അതുമല്ലെങ്കില്‍ ഏതെങ്കിലും മുക്കിലും മൂലയിലും തപ്പ്യാല്‍ കുട്ടപ്പായീസിനേയും തപ്പിയെടുക്കാം(ആക്റാന്തം കിളവന്‍സിനാണെന്ന്മാത്റം).
എന്നിട്ടെവിയെങ്കിലും കൊണ്ടു പോയി സ്വന്തം വീറും വാശിയുമൊക്കെ കാട്ടി അന്നത്തെ ദിവസം അടിച്ചു പൊളിക്കം.
അങിനെയുള്ളൊരു സായംസന്ധ്യയില്‍, കതിരോന്‍ ഉറങാന്‍ പോയിട്ടേ ഉണ്ടായിരുന്നുള്ളു.ഷാപ്പിന്‍റെ ഭാഗത്ത് പതിവില്‍ കൂടുതല്‍ ആളുകള്‍ കൂടിയിരിക്കുന്നു.സംഭവം ഗുരുതരമാണെന്നു തോന്നുന്നു.
അതെ..സാമാന്യം തരക്കേടില്ലാത്ത തല്ല്കേസാണു അവിടെ അരങേറിക്കൊണ്ടിരിക്കുന്നത്.
ഇഞ്ജോടിഞുജ് പൊരുതുകയാണു പൂപ്പുവും വെട്ട് ഇസ്മയിലും .രണ്ടു പേരും ഒന്നിനൊന്ന് മെച്ചം.മേല്‍വിലാസമില്ലാത്ത തെറിയുടെ അഭിഷേകം,പൊടി പൂരം...

അവരുടെ നടപ്പുവശം,ഇരുപ്പുവശം,കിടപ്പുവശം വെച്ചു നോക്കുകയാണെങ്കില്‍ ആര്‍കും മധ്യ്സ്ഥം പറയാനൊ പിടിച്ചു മാറ്റാനൊ സാധിക്കാറില്ല, അങിനെ ചെയ്യാറുമില്ല.

പെട്ടെന്നു രംഗം വഷളായി.'വെട്ട്'കത്തിയെടുത്തു.കത്തിയെടുത്താല്‍ അവന്‍ ചോര നനച്ചേ അരയില്‍ തിരുകാറുള്ളൂ.സ്വന്തം തന്തേനെ വരെ വെട്ടിയവനാണവന്‍,അതറിയാവുന്ന കൂട്ടുകാരന്‍ 'സോളി'അദ്ദു പരയുന്നുണ്ട്...വെണ്ണ്ട...വേണ്ടാന്നു..ആരു കേള്‍ക്കാന്‍.വെട്ട് ഉറഞ്ഞ് തുള്ളുക തന്നെയാണ്.
ആകെക്കൂടി പുകഞ്ഞൊരന്തരീക്ഷം.എന്തും സംഭവിക്കാം.
കണ്ടു നില്‍കുന്നവര്കൊന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ.

പെട്ടെന്നാരൊ പറഞ്ഞു.....പോലീസ്..

വെട്ടൊന്നുപരുങി....,
തുള്ളിക്കു മാറി നിന്നിരുന്ന പൂപ്പു പെട്ടെന്നു വെട്ടിന്റെ കയ്യില്‍കേറി പിടിച്ചു.
പിന്നെയൊരു മല്ലയുദ്ധം തന്നെ..കത്തി ചോര നുണയും എന്നുറപ്പ്-അല്ല- പെട്ടെന്നതു സംഭവിച്ചു.

കത്തി താഴെ വീണു...

പിന്നെ കണ്ടത് അവിശ്വസനീയമായിരുന്നു.
(തുടരും)

8 comments:

ഫസല്‍ said...

ബാക്കിയെന്നാ?
പെട്ടന്ന് നിര്‍ത്തിയത് കഷ്ടമായിപ്പോയി

ബഷീര്‍ വെള്ളറക്കാട്‌ said...

പൂപ്പു തട്ടിപ്പോയോ ? ബസ്‌ സ്റ്റാന്‍ഡിലൊന്നും കാണ്ടില്ല ഇത്തവണ നാട്ടില്‍ പോയപ്പോള്‍

ശ്രീവല്ലഭന്‍ said...

ഓഹോ, ആ ടാക്കീസിന്ടെ പേര് ജവഹര്‍ ടാക്കീസ് എന്നായിരുന്നോ? :-)
അതെ തുടരൂ....രണ്ടു പാരഗ്രാഫെഴുതീട്ടു തുടരന്‍ ആക്കുന്നത് ശരിയല്ല!rmvjld

ശ്രീ said...

പെട്ടെന്ന് നിര്‍ത്തിയതു പോലെ ആയി. ബാക്കി എപ്പ്ഴാ?

അത്ക്കന്‍ said...

ഫസല്‍, ശ്രീ.........
നിറുത്തി നിറുത്തി പാടിയാലല്ലേ... സ്വരം നന്നാകൂ......

ബഷീറെ... ആ ചെറളയത്തെങാനും ഉണ്ടാകും.അടിച്ചു പോയാല്‍ കുന്നംകുളം ഉറങിപ്പോകില്ലേ...?...?

ശ്രീ വല്ലഭാ..ഇത്രവേകം മറന്നുപോയൊ..?

കുറുമാന്‍ said...

അത്ക്കോ ഇങ്ങനെ നിറുത്തി നിറുത്തി പാടാണ്ട് ചരണവും, അനുപല്ലവിയുമൊക്കെ പോരട്ടെ...

പിന്നെ ഫോര്‍മാറ്റിങ്ങ് ഒന്നു ശരിയാക്കൂ, വായനാ സുഖം നഷ്ടപെടുന്നു.

abdul said...

വളരെ നന്നായിരിക്കുന്നു. തുടര്ഭാഗം എന്ന്???

അത്ക്കന്‍ said...

പൊത്തിനിയും ഓടിത്തുടങ്ങിയിട്ടില്ല,പൂപ്പു ദ ലീജന്റ് ഓഫ്...
എന്നീ രണ്ടു ഭാഗങ്ങള്‍ അതിന്റെ തുടര്‍ ഭാഗങ്ങളാണ്.