ഒന്നുകില്‍ മല്ലന്‍ അല്ലെങ്കില്‍ മാതേവന്‍ - അങ്ങിനെയുള്ള ഒരു സിറ്റുവേഷനിലായിരുന്ന വ്യൂവേഴ്സ് പെട്ടെന്ന്
കണ്‍പാര്‍ത്തത്, പൂപ്പുവിന്റെ കരിമ്പുപോലുള്ള വടിവൊത്ത ശരീരത്തില്‍ കെട്ടിപ്പിടിച്ച് ഉമ്മവെയ്ക്കുന്ന (മൂന്നാംപിറയില്‍ സില്‍കും കമലും ഡാന്‍സ് സീനില്‍ പയറ്റിയതു പോലെ)വെട്ടിനെയാണ്.
തുടര്‍ന്ന് വെട്ടിന്റെ പ്രസ്ഥാവനയും വന്നു..........,
ഇന്നു മുതല്‍ നീയ്യിന്റെ ചെങായിയാണ്.ഇന്നെ തളച്ച ആദ്യത്തെ ആണ്‍കുട്ട്യാണു ഇയ്യ്.
അതോണ്ടിനി എന്തും നമുക്കൊരുമിച്ചാകാം.
എല്ലാം കണ്ടും കേട്ടും മിഴുങസ്സ്യാ നിന്നിരുന്ന പൂപ്പുവിനു ഇനിയും വിശ്വാസം വന്നിരുന്നില്ല.
കാരണം സംഗതി കുറെ കൊണ്ടും കൊടുത്തും ശീലമുണ്ടെങ്കിലും ഇതു പോലുള്ള ഒരനുഭവംആദ്യായിട്ടാണ്.
ഡാ...ശ്യാമേ ഒരാഫ് ന്റെ വക പൂപ്പൂന്.
കുപ്പിയും വാങി കാശും കൊടുത്ത് പുറത്തേക്കിറങിയപ്പോള്‍,
ശ്യാമേട്ടന്‍ വിളിച്ചു...
ഇസ്മായീലേ ...കത്തി..എടുക്കുന്നില്ലേ..?
ഇല്ല.. ആ കത്തി ഞ്ഞി നിക്കു വേണ്ട.ഇതുവരെ ഇന്‍റെ കത്തി,പോത്തിന്റെങ്കിലും ചോര കാട്ടീട്ടെ ഇന്‍റെ അരേല്‍ തിരികീട്ടുള്ളു.ഇന്നത് മണ്ണീകുത്തി നിന്നപ്പൊ ഞാന്‍ തോറ്റു. ശ്യാമേ അത് യ്യി ഇന്‍റെ ഓര്‍മ്മക്ക് വെച്ചോ.
എന്ന് പറഞ്ഞ് പൂപ്പുവിന്റെ കയ്യും പിടിച്ച് യാത്രയായി.
അങനെ അവരുടെ സ്നേഹബന്ധം ഒരിക്കലും ഉലയാതെ കുറേ പള്ളിപ്പെരുന്നാളും ഉത്സവങളും നേര്‍ച്ചകളും കടന്നു പോയി.
പ്രിയപ്പെട്ടവരെ,നമ്മുടെ ഹീറോകളെ പരിചയപ്പെടാതെ മുന്നോട്ട് പോകുന്നതില്‍ അര്‍ത്ഥമില്ലെന്നു തോന്നുന്നു.
വെട്ടിന്റെ ജീവിതം രാവിലെ പോത്തിനെ വെട്ടിയാണു തുടങുന്നത്.
അതു കഴിഞ്ഞ് ഏറൊളത്തീ പോയി മുങിക്കുളിച്ച് നേരെ യൂണിയന്‍ പണിക്ക്.
അല്ല..അതിനുമുന്‍പു ചക്കിത്തറേല്‍ പോയി ഒന്ന് മിനുങും.
നേരം ഇരുട്ടിയാല്‍ പിന്നെ കിട്ടിയ കാശും,തികയാത്തത് പിരിച്ചും നമ്മുടെ മേല്‍പറഞ്ഞ വിശേഷപ്പെട്ട സ്ഥലത്തേക്കു തിരിക്കും.അവിടെ നമ്മുടെ മറ്റേ ഹീറൊ കത്തിരിപ്പുണ്ടാകും.
അവിടെയിരുന്ന് മതിയാവോളം ആര്‍മ്മാദിച്ച് അന്നത്തെ പദ്ധതി പ്ളാന്‍ ചെയ്യും.തിരിച്ചു കുടുമ്മത്തേക്കുള്ള യാത്രയില്‍ ---എന്നുവെച്ചാല്‍...?,
പോരുന്ന വഴിയിലുള്ള പ്രമാണിമാര്‍ തൊട്ട് നാട്ടേരേം വീട്ടേരേം തെറി പറഞ്ഞാണു എത്തുക.
അതിന്നിടയില്‍ ഇരുട്ടടി കിട്ടിയാലായി.അല്ലാതെ നേരിട്ടടിക്കാനിച്ചിരി പ്രയാസമാണ്.
എന്നെങ്കിലും ഒരവസരത്തിനായി കത്തിരിക്കുകയാണു നാട്ടുകാര്‍
(തുടരും)
6 comments:
കൊച്ചന്നൂരാണോ അതോ ജവഹറിന്റെ തീരത്താണോ താമസം ?
പോത്തിനി എപ്പോഴാ ഓടുന്നത്
വേര്‍ഡ് വെരി മാറ്റിയാല്‍ നന്നായിരുന്നു.
എന്‍റെ ബഷീറെ അപ്പം തിന്നാല്‍ പോരെ?.
ഞാന്‍ ശ്രദ്ധിക്കാം കുറുമാന്‍ജി..
:)
അത്കന്‍, എഴുതാന്‍ താങ്കള്‍ക്കു നല്ല കഴിവുണ്ട്. അഭിനന്ദനങ്ങള്‍! രണ്ട് പോസ്റ്റുകളും ഒരുമിച്ചാണു വായിച്ചത്. ഒരു നീണ്ട കഥയ്ക്കുള്ള സ്കോപ്പ് കാണുന്നുണ്ടല്ലോ.
അക്ഷരങ്ങളുടെ വലിപ്പം അല്‍പ്പം കൂടെ കൂട്ടുമോ? അതുപോലെ അക്ഷരത്തെറ്റുകളും കുറെയുണ്ട്. ശ്രദ്ധിക്കുക. ബ്ലോഗ് സെറ്റിംഗ്സിലും മറ്റും എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ ഇവിടെ നോക്കൂ
ഉഗാണ്ട രണ്ടാമോ...
ഒരു മറയില്ലാത്ത ജീവിതം സാധ്യമല്ലേ..?
അപ്പൂസ്..
അഭിപ്രായം അപ്പടി സ്വീകരിച്ചിരിക്കുന്നു.
നന്ദിയുണ്ട്.
സമയത്തിന്റെ പരിമിതിയും ഉപകരണത്തിന്റെ പോരായ്മയും,ഈ സ്രുഷ്ടിയെ നുറുക്കിക്കളഞ്ഞതാണ്.ചൂണ്ടിക്കാണിച്ച എല്ലാ പോരായ്മകളും ഞാന്‍ മനസ്സിലാക്കുന്നു.തിരുത്തി മുന്നോട്ട് പോകുന്നതാകുന്നു.
മൂന്നാം ഭാഗം പ്രസിദ്ദീകരിച്ചിട്ടുണ്ട്.
Post a Comment