Monday, December 29, 2008

വര്‍ഷങ്ങള്‍ പോകുവതറിയാതെ...


മാവ് പൂക്കുന്ന കാലം; ഇളം വെയില്‍, ഇളം തെന്നല്‍, മാമ്പൂവില്‍ നിന്നിറ്റി വീഴുന്ന മധു നക്കി നുകരുമ്പോള്‍ അനുഭവിക്കുന്ന ആ ആനന്ദം!!!. പിന്നീട് അത് കണ്ണിമാങ്ങയിലേക്ക്, ഉപ്പും മുളക് പൊടിയും നല്ല നറുമണമുള്ള വെളിച്ചെണ്ണയും ചേർത്ത് കൊത്തിയരിഞ്ഞ കണ്ണിമാങ്ങ. ഒരു പക്ഷെ അതായിരിക്കണം ആദ്യത്തെ സലാഡ്. ഓലത്തണ്ടു കൊണ്ട് ഉണ്ണിപ്പുര തീര്‍ത്ത്, കുഞ്ഞടുപ്പ് തീർത്ത്, അഛനും അമ്മയും കളിച്ച്, കള്ളനും പോലീസും കളിച്ച്, ഓലപ്പന്തും കുഴിപ്പന്തും കളിച്ചു വളര്‍ന്നൊരു കാലം. ഗൃഹാതുരത്വം ഉണര്‍ത്തുന്ന ആ ഓര്‍മ്മയില്‍ നിന്നും ഒരേടാണ് ഇത്തവണ ബൂലോഗ വായനക്കാർക്ക് എന്റെ പുതുവത്സര സമ്മാനം.

കൊച്ചനൂരിനും ചമ്മനൂരിനും അതിര്‍ത്തിയിലാണ് വിരിച്ചാലിപ്പറമ്പ്. അതാണ് ഞങ്ങളുടെ കളിസ്ഥലം. പടിഞ്ഞാറേ കുട്ടാടന്‍ പാടത്തിന്റെ കരയാണിത്. അവിടെ നിന്ന് നോക്കിയാല്‍ പ്രശസ്തമായ കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രം കാണാം. ഭരണിയ്ക്ക് കാഴ്ച കാണാന്‍ കളറ്‌ വസ്ത്രങ്ങളണിഞ്ഞ ഉമ്മമാര്‍ വന്നു നില്‍ക്കാറുള്ള ഇടം. അവിടെ മരങ്ങളായി, ഭ്രാന്തമായി കായ്ക്കുന്ന മാവും ഒരു പുന്നമരവും പിന്നെ മുരടിച്ച അഞ്ചാറ് തെങ്ങുകളും.

ഈ മാവില്‍ നിന്നാണ് യാങ്കത്തെ അബ്ദു കണ്ണിമാങ്ങ പറിച്ച് സരോജനി ടീച്ചര്‍ക്ക് കാഴ്ച വെക്കാറ്. പഠിക്കാന്‍ ബുദ്ധിമാനായ അബ്ദു രണ്ടു ദിവസം ക്ലാസ്സില്‍ വന്നാല്‍ അടുത്ത പത്തു ദിവസം ക്ലാസ്സില്‍ വരില്ല. അത് അവന്റെയൊരു വീക്നെസ്സാണ്. ഓരോ തവണയും സ്കൂളില്‍ വരും‌പോള്‍ ഇങ്ങനെ എന്തെങ്കിലും ഒക്കെ കുസൃതികള്‍ കാണും അവനില്‍.

പറഞ്ഞുവന്നത്, അങ്ങനെ പടര്‍ന്നു പന്തലിച്ച ആ പുളിമാവില്‍ ഒരു ദിവസം കാലത്ത് തൂങ്ങി നില്‍ക്കുന്ന ശവം കണ്ടു. കായിയുടേതായിരുന്നു അത്. കുറച്ച് കാലത്തിന് ഞങ്ങളാരും ആ പ്രദേശത്തേക്ക് കടക്കാറില്ലായിരുന്നു.
പിന്നെ സജീവമായത് തെക്കന്‍ തിരുത്തുമ്മല്‍ മുഹദുണ്ണിക്ക വീട് വെക്കുമ്പോഴായിരുന്നു. വിരിച്ചാലിപറമ്പിനു സമീപത്തായിരുന്നു അവര്‍ വീട് വച്ചിരുന്നത്.
അങ്ങിനെ ഒരു മാമ്പഴക്കാലം, മാവ് നിറയെ മൂത്ത് പഴുത്ത് നില്‍‌ക്കുന്ന മാങ്ങകള്‍, ഭയം മൂലം ആരും മാവിലേക്ക് അടുക്കാറില്ല. എങ്കിലും അബ്ദു ധൈര്യപൂര്‍വ്വം കയറി പൊട്ടിച്ച് തിന്ന് ഞങ്ങളെ കൊതിപ്പിക്കും.
ആ അബ്ദുവും അബ്ദുവിന്റെ അനുജന്‍ ജബ്ബാറും ചേര്‍ന്ന് ഒപ്പിച്ച തമാശയിലൂടെ ഒരു ഇതിവൃത്തം സഞ്ചരിക്കട്ടെ.

അന്നത്തെ പ്രധാന കളി കുഴിപ്പന്തായിരുന്നു. ആറു ചെറു കുഴികള്‍ കുഴിച്ച് അതില്‍ കല്ലുകൂട്ടി മെടഞ്ഞ ഓലപ്പന്ത് ഉരുട്ടി വീഴ്തിയുള്ള ഒരു രസികന്‍ കളിയായിരുന്നു അത്. അതിന്റെ പ്രത്യെകത എന്താന്ന് വച്ചാല്‍, ആദ്യത്തെ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ഏറ് കൊള്ളളല്‍ വളരെ വിരളമാണ്. അത് കൊണ്ടുതന്നെ കുഴിപിടുത്തത്തിന്ന് മത്സരം ഉണ്ടാവുക സ്വാഭാവീകം.കുഴിയില്‍ ചെറുതായി മണ്ണിട്ട് മൂടിയിരിക്കും.
എനിക്കെന്നും ഏറ് കൊള്ളാനെ യോഗമുണ്ടായിരുന്നുള്ളു.

ഐദ്രുക്കാടെ റസ്സാക്ക്, മുഹമ്മദുണ്ണിക്കാടെ മുഹമ്മദലി, കുന്നുകാട്ടിലെ അബ്ദു, വല്യോത്തെ ഖാലിദ്, അബ്ദു,ജബ്ബാര്‍,സുരു പിന്നെ ഈയുള്ളവനും ചേര്‍ന്നാണ് ടീം. ഞാനധികവും സ്റ്റാന്‍ബൈ ആകാറാണ് പതിവ്. കാരണം ഞാനെത്തുമ്പോഴേക്കും ആണ്‍കുട്ട്യോള് കുഴി പിടിച്ചിരിക്കും. എപ്പോഴും ആദ്യം എത്തി കുഴി പിടിക്കുക ഖാലിദ് ആണ്. അവനാണെങ്കിലൊ കൈക്ക് നല്ല നീളം ആണ്. അത് കൊണ്ട് തന്നെ ഇഷ്ടമുള്ള കുഴിയില്‍ അനായാസം അവനിടാന്‍ കഴിയും. ആരുടെ കുഴിയിലാണൊ വീഴുന്നത് അവന് ഏറുറപ്പ്. ഇതിവനെന്നും പതിവാക്കിയപ്പോള്‍ എല്ലാവര്‍ക്കും മനസ്സില്‍ ഒരു പക കുടിയിരുന്നു. എല്ലാറ്റിലും മുന്‍പനായിരുന്ന യാങ്കത്തെ അബ്ദുവിന് ഇതൊട്ടും പറ്റിയില്ല. അവന്റെ ബുദ്ധി പകപോക്കലിനായി പരതി.

ഒരു ദിവസം അബ്ദു എന്നോട് പറഞ്ഞു
“ടാ.. നാളെ നേരത്തെ കളി തുടങ്ങും, അതോണ്ട് മൂന്ന് മണിക്ക് വരണം, മെയിന്‍ റോട്ടിലൂടെ വന്നാമതി കാലിദ് അറിയണ്ട.”

“ഓ..ശെരി.”

ഞാൻ സന്തോഷിച്ചു... ഇന്നെങ്കിലും ഏറു കൊള്ളാതെ കഴിയാലൊ. പറഞ്ഞ പ്രകാരം തന്നെ പുറപ്പെട്ടു, അര ഫര്‍ലോങ്ങെങ്കിലും നടക്കണം എന്റെ വീട്ടില്‍‌ നിന്ന്. കളിക്കളത്തിനേകദേശം അടുത്താണ് ഖാലിദിന്റെ വീടും. മെയിന്‍ റോട്ടിലാണെന്ന് മാത്രം. പ്രതീക്ഷിക്കാതെ എന്നെ കണ്ടതും ഖാലിദ് ഒരോട്ടം വെച്ചു കൊടുത്തു കളിക്കളത്തിലേക്ക്. ഞാനും പിന്നാലെ വച്ചുപിടിച്ചു. ഒട്ടകപ്പക്ഷിയെ പോലുള്ള അവനെയുണ്ടോ എനിക്കെത്തിപിടിക്കാന്‍ കഴിയുക!?. അവനെത്തിയതും കുഴി വാരിയതും അബ്ദുവിന്റെ കൂ‍ക്കിവിളിയും ഒന്നിച്ചായിരുന്നു. പോയത്തം മണത്ത ഞങ്ങള്‍ കൂട്ടുകാര്‍ ഒന്നറച്ചു നിന്നു. നോക്കുമ്പോഴുണ്ട് മലവും മണ്ണും പറ്റിപ്പിടിച്ച കൈവിരലുകള്‍ വിടര്‍ത്തി മൂക്കും പൊത്തിപ്പിടിച്ച് വളിഞ്ഞ മുഖവുമായി ഖാലിദ്. അന്നുമുതല്‍ കുഴിപിടിക്കാനുള്ള ആക്രാന്തം അവന്‍ നിറുത്തി. രാവിലെ അബ്ദുവും ജബ്ബാറും ചേര്‍ന്ന് നടത്തിയ 'മൂലധന' നിക്ഷേപമായിരുന്നു ഖാലിദിന്റെ കൈകളില്‍.
വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും പഴയ നല്ല ഓര്‍മ്മകളാണ് നമ്മെ ജീവിക്കാന്‍ പ്രെരിപ്പിക്കുന്നത്. പഴയ കൂട്ടുകാരില്‍ ചിലര്‍ അകാലത്തില്‍ മണ്മറഞ്ഞു. ബാക്കിയുള്ളവരെല്ലാം ‘വര്‍ഷങ്ങള്‍ പോകുവതറിയാതെ’ അന്നം തേടി ഓരൊ തുരുത്തുകളില്‍ അകപ്പെട്ടു. വല്ലപ്പോഴും കണ്ടുമുട്ടുമ്പോഴുള്ള കുശലങ്ങളീലും പുഞ്ചിരിയിലും ഒതുങ്ങിക്കൂടി സൌഹൃദം. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ജനങ്ങളും ചലിക്കാന്‍ തുടങ്ങി. ഇന്ന് പരസ്പര ബഹുമാനമില്ല, സാഹോദര്യ ബന്ധമില്ല. എല്ലാവരിലും കപടമുഖം മാത്രം. എന്തിനേറെ പലരുടേയും കുടുംബാംഗങ്ങള്‍ക്ക് പോലുമില്ല ഇതൊന്നും. പ്രത്യേകിച്ചും ഗള്‍ഫുകാരന്റെ.

സത്യത്തില്‍ നമ്മള്‍ ബൂലോഗര്‍ തമ്മില്‍ നടത്തുന്ന വികാര,വിചാര,സങ്കട,സന്തോഷങ്ങളൊക്കെ ഒരളവില്‍ നമുക്ക് പുതുജീവന്‍ പകരുന്നില്ലേ..?,ആധിപിടിച്ച ഈ ലോകത്ത് സമാധാനത്തിന്റെ വെള്ളപ്പറവകളെ പറത്താന്‍ നമുക്കാകില്ലേ..?, നമ്മുടെ ഓരോ ശ്രമങ്ങളും അതിനായിരിക്കട്ടെ; എല്ലാ ബൂലോഗ വായനക്കാര്‍ക്കും ആയുരാരോഗ്യവും സമാധാനവും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് ഈ പുതുവര്‍ഷത്തിന് ആശംസകള്‍ നേരുന്നു.


ഓ..ടൊ...ഈ പുതുവര്‍ഷത്തില്‍ ഞാനൊരു മാറ്റം ആഗ്രഹിക്കുന്നു. അതിന്റെ മുന്നോടിയായി അത്കന്‍ എന്ന തൂലികാനാമം യൂസുഫ്പ യില്‍ ലയിക്കുന്നു.

22 comments:

yousufpa said...

ഗൃഹാതുരത്വത്തിന്റെ പുതുവര്‍ഷ പുലരി വെട്ടമിതാ നിങ്ങള്‍ക്കായി ‘വര്‍ഷങ്ങള്‍ പോകുവതറിയാതെ’

Kaithamullu said...

സത്യം പറയാല്ലൊ യൂസഫേ(പ),
ഒരു ഭീകരാനുഭവമാണെന്നാണ് ‘തുടക്കം‘ കണ്ടപ്പൊ തോന്നിയേ!
സോറി!

ഓം, ഹ്രീം, ക്രീം....
മാറട്ടെ, എല്ലാം....

വല്ല ഒരു പുതുവര്‍ഷം ആശംസിക്കുന്നൂ!

മുജീബ് കെ .പട്ടേൽ said...

കളിയിലായാലും കാര്യത്തിലായാലും തോല്‍വിക്ക് ഒരു രസമുണ്ട്, കൈപക്കയുടെ കൈപുപോലെ. മറ്റുള്ളവര്കുവേണ്ടി നാം തോല്‍വി സമ്മതിക്കുമ്പോള്‍ പ്രത്യകിച്ചും.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

പല തോല്‍വികളും രക്ഷയായി ഭവിക്കാറുണ്ട്‌.. അതറിയാനാകുന്നത് അചിരേണയായിരിക്കുമെന്നു മാത്രം.

ബാല്യത്തില്‍നിന്നുള്ള ഈ രസകരമായ ഏടിനു നന്ദി

പുതുവല്‍സരാശംസകള്‍...

ജ്വാല said...

പുതുവത്സരാശംസകള്‍.....

Anil cheleri kumaran said...

പോസ്റ്റ് നന്നായി.
പുതുവത്സരാശംസകള്‍!!

ശ്രീ said...

പുതുവത്സരാശംസകള്‍, മാഷേ...

അപ്പോ പേരു മാറുകയാണല്ലേ?
:)

അനില്‍ശ്രീ... said...

അടികിട്ടും... ങാ.. എന്റെ ജൈവീകത്തില്‍ കമന്റിട്ട 'യൂസഫ്പ' ആരെന്നറിയാന്‍ പ്രൊഫൈല്‍ നോക്കി, 2007 നവംബര്‍ എന്ന് കണ്ടപ്പോള്‍ ഇദാരപ്പാ എന്നായി ശങ്ക. അങ്ങനെ ബ്ലോഗ് എടുത്തു നോക്കി. പോസ്റ്റ് വായിച്ച് അവസാനം എത്തിയപ്പോഴല്ലേ ആളെ മനസ്സിലായത്..

ഒരു മാറ്റം നല്ലതാ അല്ലേ... പക്ഷേ ഈ 'ഫ്പ' എന്താണെന്ന് ആദ്യം മനസ്സിലായില്ല...

പുതുവത്സരാശംസകള്‍

siva // ശിവ said...

പുതുവത്സരാശംസകള്‍....

പിന്നെ ഗൃഹാതുരത്വം എന്നു എല്ലാവരും പറയുന്ന കാര്യങ്ങള്‍ ഒക്കെ നാം മന:പൂര്‍വ്വം വേണ്ടാ എന്നു വയ്ക്കുന്നവയല്ലേ!

mumsy-മുംസി said...

അനുഭവങ്ങളുടെ പുളിപ്പും മധുരവും തന്നെയാവണം ജീവിതത്തെ ആര്‍ത്തിയോടെ വീണ്ടും പുണരാന്‍ പ്രേരിപ്പിക്കുന്നത്. നന്നായി എഴുതി.

yousufpa said...

അനില്‍ജീ...,
ആ പേരിനൊരു കഥേണ്ട്.ന്താച്ചാ...,ആദ്യത്തെ പിള്ളാര് എരട്ട്യോളാ.അവരെ പ്രസവിച്ച സമയത്ത് ഞാന്‍ പ്രവസ്യായിട്ട് ഇവിടെയും.അവര് വളര്‍ന്ന് രണ്ടര വയസ്സുള്ളപ്പോഴാ ഞാന്‍ ഏന്തിവലിഞ്ഞ് കേറിചെല്ലണത്.അവര്‍ക്കുണ്ടൊ ഞാനാണ് തന്ത എന്ന് തിരിയുക.അവര്‍ ഉപ്പാന്ന് വിളിച്ചിരുന്നത് എന്റെ ഉപ്പയെ ആയിരുന്നു.പിന്നെ എനിയ്ക്ക് കിട്ടിയ പേരെന്താന്നറിയൊ യൂച്ചുപ്പ..!.പിന്നെയത് യൂസുഫ്പ ആയി.പിന്നെ പ്രിയപ്പെട്ടവരൊക്കെ അങ്ങനെ വിളിക്കാന്‍ തുടങ്ങി.മത്രമല്ല എന്റെ ഉല്പം p.a എന്നാണ്.അപ്പൊ യൂസുഫ്പ=yousufpa.
അപ്പോ അങ്ങനേണ് ഈ പേര്ണ്ടായത്.ഇപ്പൊ തിരിഞ്ഞോ.?

വിജയലക്ഷ്മി said...

nalla post,puthuvalsaraashamsakal!!

ബഷീർ said...

ആദ്യം തന്ന പറയട്ടെ,ആള്‍ മാറാട്ടം മനസ്സിലാക്കാന്‍ സംയമെടുത്തു. ഞാന്‍ വായിച്ചത്‌ യൂസുഫ്ഫ എന്നായിരുന്നു. യൂസുഫ്പയാണെന്നും അതിന്റെ പിന്നിലെ കഥയും പിന്നെയാണു കണ്ടത്‌. എന്റെ പിഴ എന്റെ മാത്രം പിഴ

ഈ ഡിസൈന്‍ എനിക്കത്ര ഇഷ്ടായില്ല

ഓര്‍മ്മകളും പുതിയ ആവലാതികളും നന്നായി

ഇതില്‍ പറഞ്ഞിരിക്കുന്ന അബ്ദു നമ്മുടെ അബ്ദുക്ക യാണോ


എല്ലാ ആശംസകളും നേരുന്നു

പ്രയാസി said...

എല്ലാവിധ ആശംസകളും..:)

yousufpa said...

ബഷീര്‍...അത് നമ്മുടെ അബ്ദുക്ക അല്ല.ആ അബ്ദു എന്റെ ഒരു ബന്ധു ആണ്.അദ്ദേഹം കുവൈറ്റില്‍ അക്ഷരലോകത്ത് തന്നെയാണ്.പ്രസിദ്ധീകരണങ്ങളുടെ ബൂക്സ്റ്റാള്‍.

Bindhu Unny said...

ഈ അപൂര്‍വ്വ പേരിന്റെ വരവ് കമന്റില്‍ നീന്‍ കിട്ടിയതോണ്ട് ഇനീ ചോദിക്കുന്നില്ല. ആശംസകള്‍ :-)

അജയ്‌ ശ്രീശാന്ത്‌.. said...

"ഈ പുതുവര്‍ഷത്തില്‍ ഞാനൊരു മാറ്റം ആഗ്രഹിക്കുന്നു. അതിന്റെ മുന്നോടിയായി അത്കന്‍ എന്ന തൂലികാനാമം യൂസുഫ്പ യില്‍ ലയിക്കുന്നു"

കൊള്ളാം പേരുമാറ്റവും
വെളിപ്പെടുത്തലും നന്നായി..
പിന്നെ യൂസഫ്പ എന്ന
പേരിന്‌ പിന്നിലെ കഥയും
ശ്ശി ബോധിച്ചു...:)
ആശംസകള്‍ സുഹൃത്തെ

shakkeel said...

"yousafpa" enna perinte ulbhavam thanne vthyasthamanu adypoliy puthiya perinum undavumallo oru kata ariyikkane suhrthe.... nanmakal nerunnu oppam aashamsakalum mazha chellathinum priya athkanum..

OAB/ഒഎബി said...

ഇതാരെഡെയ് ഒരു യൂസഫ്പ? നോക്കിയപ്പോഴല്ലെ ഞമ്മക്ക് പുട്ത്തം കിട്ട്യേത്. ഇത് ഞമ്മളെ കച്ചോടക്കാരൻ അത്ക്കനല്ലേന്ന്. ഓൻ തന്നെ..
പിന്നെ, ചെറുപ്പത്തിലെ ആ കളി എന്നെ കുറേ കാലം മുമ്പത്തെ അക്കരമ്മലെ നൂലൂച്ചിന്റെ ചോട്ടിലേക്ക് കൊണ്ട് പോയി കെട്ടൊ.

}എന്റെ അനുജന്റെ പേർ യൂസഫ് അലി എന്നാണല്ലൊ:)

Sureshkumar Punjhayil said...

Manoharam... Ashamsakal...!!!

കുറുമാന്‍ said...

യൂസഫ് ഭായ്, താ‍ങ്കളുടെ ടെലഫോണ്‍ നമ്പര്‍ എന്റെ കയ്യില്‍ നിന്നും നഷ്ടപെട്ടു. ഒന്ന് വിളിക്കാമോ?

ഹാരിസ് നെന്മേനി said...

good post...write more