Thursday, September 4, 2008

പൂവേ...പൊലി പൂവേ...

ഇതൊരു പുണ്യമാസം
റമദാനും ഓണവും ഒത്തുചേര്‍ന്നത് ഒരു നിമിത്തം പോലെ.
ഓരോരുത്തരും അവന്റെ വാര്‍ഷിക വരുമാനത്തിന്റെ കണക്കനുസരിച്ച് സക്കാത്ത് കൊടുക്കാന്‍ വിധിക്കപ്പെട്ട മാസം.
തന്റെ പ്രജകളെല്ലാം സന്തോഷത്തിലാണൊ എന്ന് അറിയാന്‍ മാവേലി മന്നന്‍ എത്തുന്ന മാസം.
പ്രിയപ്പെട്ടവരെ,
നാമെല്ലാം വിനിയോഗിക്കുന്ന ധനത്തിന്റെ ഒരു ചെറിയ ഭാഗമെങ്കിലും “ബൂലോഗകാരുണ്യ”ത്തിലേക്ക് ഉപയോഗപ്പെടുത്തുക. നാമെല്ലാം കുടിച്ചു തീര്‍ക്കുന്ന കള്ളിന്റെ വിലയുടെ ഒരംശം പോലും വേണ്ടതില്ല അതിലേക്ക് സംഭാവന ചെയ്യാന്‍.
ഒരു സമാധാനത്തിന്റെ ഓണവും പെരുന്നാളും ഇനിയെങ്കിലും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്.


ഓണക്കാഴ്ച ഇവിടെയും